കിഷ്ത്വാറിലെ മേഘവിസ്‌ഫോടനത്തില്‍ മരണം 45 ആയി 200 ലധികം പേര്‍ കാണാമറയത്ത്

കിഷ്ത്വാറിലെ മേഘവിസ്‌ഫോടനത്തില്‍ മരണം 45 ആയി 200 ലധികം പേര്‍ കാണാമറയത്ത്

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കിഷ്ത്വാറില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തിലും പ്രളയത്തിലും മരണം 45 ആയി. 200 ലധികം പേരെ കാണാതായി. ജമ്മു കാശ്മീരിലെ ചോസിതിയിലെ മച്ചൈല്‍ മാതാതീര്‍ഥാടനകേന്ദ്രത്തിനു സമീപമാണ് വന്‍ മേഘവിസ്‌ഫോടനം ഉണ്ടായത്.

ഇന്നലെ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ ആദ്യഘട്ടത്തില്‍ 15 പേരുടെ മരണമായിരുന്നു സ്ഥിരീകരിച്ചത്. മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയജലം തീര്‍ഥാടകരുടെ പാതയിലൂടെ ആര്‍ത്തലച്ചുവന്നതോടെയാണ് അപകടം സംഭവിച്ചത്.വന്‍ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നു കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

45 പേരുടെ മരണം സ്ഥിരീകരിച്ചു. പരിക്കേറ്റ 100 ലധികം ആളുകളെ ആശുപത്രിയിലേക്ക് മാറ്റി. നിരവധി പേരെ കാണാതായതായി അഡീഷണല്‍ എസ്പി പ്രദീപ് സിംഗ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

മരിച്ചവരില്‍ രണ്ട് സിഐഎസ്എഫ് ജവാന്‍മാരും ഉള്‍പ്പെടുന്നു. ഹിമാലയന്‍ ക്ഷേത്രമായ മാതാ ചണ്ഡിയിലേക്കുള്ള മച്ചൈല്‍ മാതാ യാത്രയുടെ പാതയിലാണ് ദുരന്തം ഉണ്ടായത്. തീര്‍ഥാടന പാത പൂര്‍ണമായും തകര്‍ന്നു. രക്ഷാ പ്രവര്‍ത്തനം ദ്രുതഗതിയില്‍ നടക്കുകയാണെന്നു സൈന്യം വ്യക്തമാക്കി.

Death toll in Kishtwar cloudburst rises to 45: Over 200 people missing

Share Email
Top