കുവൈറ്റ് വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ അഞ്ചു മലയാളികളെന്നു സൂചന: മരണപ്പെട്ട കണ്ണൂര്‍ സ്വദേശിയെ തിരിച്ചറിഞ്ഞു

കുവൈറ്റ് വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ അഞ്ചു മലയാളികളെന്നു സൂചന: മരണപ്പെട്ട കണ്ണൂര്‍ സ്വദേശിയെ തിരിച്ചറിഞ്ഞു

കുവൈത്ത് സിറ്റി: കുവൈറ്റിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരണപ്പെട്ട മലയാളികളില്‍ ഒരാളെ തിരിച്ചറിഞ്ഞു. മദ്യനിരോധനമുള്ള കുവൈറ്റില്‍ വ്യാജമദ്യം കഴിച്ച് 13 പേരാണ് മരണപ്പെട്ടത്. കണ്ണൂര്‍ സ്വദേശിയായ യുവാവിനെയാണ് തിരിച്ചറിഞ്ഞത്. കണ്ണൂര്‍ ഇരിണാവിലെ പൊങ്കാരന്‍ സച്ചിനന്‍ (31) നെയാണ് തിരിച്ചറിഞ്ഞത്. ഇരിണാവ് സിആര്‍സിക്കു സമീപം പൊങ്കാരന്‍ മോഹനന്റെയും ഗിരിജയുടെയും മകനാണ്.

മരിച്ചവരില്‍ 10 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടതായും ഇവരില്‍ അഞ്ചുപേര്‍ മലയാളികളാമെന്നും സൂചനയുണ്ടെങ്കിലും കുവൈത്ത് അധികൃതരോ ഇന്ത്യന്‍ എംബസിയോ ഇവരെക്കുറിച്ച് വിവരങ്ങള്‍ കൈമാറിയിട്ടില്ല.ദുരന്തവുമായി ബന്ധപ്പെട്ട് ഏഷ്യന്‍ വംശജരായ രണ്ടുപേരെ കുവൈറ്റ് പൊലീസ് അറസ്റ്റ് ചെയ്തു.

63 പേര്‍ ചികിത്സ തേടിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇവരില്‍ 21 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. ചികിത്സയില്‍ കഴിയുന്നവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്.ജിലീബ് അല്‍ ഷുയൂഖ് ബ്ലോക്കില്‍ നിന്നും വാങ്ങിയ മദ്യം കഴിച്ച അഹ്മദിയ, ഫര്‍വാനിയ ഗവര്‍ണറേറ്റുകളിലുള്ളവരാണു ദുരന്തത്തിനിരയായത്. കഴിഞ്ഞ വര്‍ഷം ഉണ്ടായ ദുരന്തത്തില്‍ രണ്ടു നേപ്പാളികള്‍ മരണപ്പെട്ടിരുന്നു.

Death toll in Kuwait fake liquor tragedy rises to 13: Kannur native identified

Share Email
Top