മഹാരാഷ്ട്രയില്‍ നാലു നില കെട്ടിടം തകര്‍ന്നു വീണ സംഭവത്തില്‍ മരണം 15 ആയി

മഹാരാഷ്ട്രയില്‍ നാലു നില കെട്ടിടം തകര്‍ന്നു വീണ സംഭവത്തില്‍ മരണം 15 ആയി

മുംബൈ: മഹാരാഷ്ട്രയില്‍ നാലു നില കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരണം 15 ആയി. ഇന്നലെയാണ് കെട്ടിടം തകര്‍ന്നു വീണത്. അനധികൃതമായി നിര്‍മിച്ച കെട്ടിടമാണ് തകര്‍ന്നു വീണതെന്നാണ് പറയപ്പെടുന്നത്.

അപകടത്തില്‍ ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ കുടുങ്ങിയതായും സൂചനയുണ്ട്. ഇന്നലെ പുലര്‍ച്ചെയാണ് വിരാറിലെ രമാഭായ് അപ്പാര്‍ട്ട്മെന്റിന്റെ പിന്‍ഭാഗം തകര്‍ന്നുവീണത്. ആറു പേരുടെ മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നാണ് കണ്ടെടുത്തത്.

ദേശീയ ദുരന്ത നിവാരണ സേന യൂണിറ്റുകളുള്‍പ്പെടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തിയിലാണ്. അപകടത്തില്‍പ്പെട്ട ചിലര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ ഇന്ദു റാണി ജഖര്‍ സ്ഥിരീകരിച്ചു. അപകടത്തില്‍പ്പെട്ട കുടുംബങ്ങളെ ചന്ദന്‍സര്‍ സമാജ്മന്ദിരിലേക്ക് മാറ്റി, ഭക്ഷണം, വെള്ളം, വൈദ്യസഹായം എന്നിവ നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Death toll rises to 15 in four-storey building collapse in Maharashtra

Share Email
Top