ഫിലാഡൽഫിയ: പ്രമേഹം എന്ന രോഗത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി-സ്നേഹതീരവും സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചും സംയുക്തമായി ഒരു ക്ലാസ് സംഘടിപ്പിക്കുന്നു. “പ്രമേഹവും മലയാളിയും: പ്രതീക്ഷകളും ആശങ്കകളും” എന്ന വിഷയത്തിൽ ഡോ. സാം ജോസഫ് ക്ലാസ് നയിക്കും. ഓഗസ്റ്റ് 17-ന് ഉച്ചയ്ക്ക് 12 മണിക്ക് ഫിലാഡൽഫിയയിലെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ഹാളിലാണ് പരിപാടി.(St Thomas Indian orthodox church,1009 Unruh church, philadelphia PA 19111)
ഡോ. സാം ജോസഫിനൊപ്പം ഡോ. മലിസ്സ ജോൺ, റവ. ഫാദർ എം.കെ. കുറിയാക്കോസ്, റവ. ഫാദർ സുജിത്ത് തോമസ് എന്നിവരും ക്ലാസിൽ പങ്കെടുക്കും. പ്രമേഹത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങളും പ്രതിവിധികളും വിശദമാക്കുന്ന ഒരു സ്ലൈഡ് ഷോയും ക്ലാസിന്റെ ഭാഗമായി ഉണ്ടായിരിക്കും.
യുവജനങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനകരമായ ഈ ക്ലാസ്സിൽ പങ്കെടുക്കുന്നവർ രാവിലെ 11:45-ന് മുൻപായി ഹാളിൽ പ്രവേശിക്കണമെന്ന് ചർച്ച് സെക്രട്ടറി സൂസൻ ഡേവിഡും പ്രോഗ്രാം കോർഡിനേറ്റർ റേച്ചൽ ഡേവിഡും അറിയിച്ചു.
സാജൻ തോമസ്, കൊച്ചുകോശി ഉമ്മൻ, രാജു ശങ്കരത്തിൽ, അനിൽ ബാബു, കോശി ഡാനിയൽ, ജിജു ജോർജ്, അലക്സ് മാത്യു, സുജ കോശി, സുജ എബ്രഹാം, സുനിത എബ്രഹാം, ഉമ്മൻ മത്തായി, തോമസ് സാമുവൽ, സക്കറിയ തോമസ്, ബിജു എബ്രഹാം, ആനി സക്കറിയ, ദിവ്യ സാജൻ, റോയ് ചാക്കോ, ബെന്നി മാത്യു, വർഗീസ് ജോൺ, ഷിബു മാത്യു, ജെസ്സി മാത്യു, എൻജലിൻ മാത്യു, ലിസ ജോൺ, സജു മാത്യു എന്നിവരടങ്ങിയ വിപുലമായ കമ്മിറ്റിയാണ് പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.
Diabetes Awareness Class in Philadelphia: Dr. Sam Joseph to Lead