ജയ്പൂര്‍: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തില്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി ആര്‍ ഡി ഒ) ജീവനക്കാരനെ അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ ചന്ദന്‍ ഫീല്‍ഡ് ഫയറിംഗ് റേഞ്ചിലെ ഡി ആര്‍ ഡി ഒ ഗസ്റ്റ് ഹൗസ് മാനേജരായിരുന്ന മഹേന്ദ്ര പ്രസാദ് (32) നെ ആണ് അറസ്റ്റ് ചെയ്തത്.
പാക്കിസ്ഥാനു വേണ്ടി ഇയാള്‍ ഇന്ത്യന്‍ പ്രതിരോധ മേഖലയിലെ രഹസ്യങ്ങള്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് കണ്ടെത്തല്‍.സ്വാതന്ത്ര്യ ദിനാഘോ ഷങ്ങളോട് അനുബന്ധിച്ച്, രാജ്യത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന നിരീക്ഷണത്തിനിടെയാണ് ഇയാളെ പിടികൂടിയതെന്നു ഐജി ഡോ വിഷ്ണു കാന്ത് പറഞ്ഞു.
മഹേന്ദ്ര പ്രസാദ് ഡി ആര്‍ ഡി ഒയിലെ താത്കാലിക ജീവ നക്കാരനാണ്.ഉത്തരാഖണ്ഡിലെ അല്‍മോറയിലെ പാല്യുണ്‍ സ്വദേശിയാണ് .സോഷ്യല്‍ മീഡിയ വഴി പാക് ഇന്റലിജന്‍സ് ഏജന്‍സിയുമായി ബന്ധപ്പെ ട്ടിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. മിസൈല്‍, ആയുധ പരീക്ഷണങ്ങള്‍ക്കായി ചന്ദന്‍ ഫീല്‍ഡ് ഫയറിംഗ് റേഞ്ച് സന്ദര്‍ശിക്കുന്ന ഡിആര്‍ഡിഒ ശാസ്ത്രജ്ഞരുടെയും സൈനിക ഉദ്യോഗസ്ഥരുടെയും നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മഹേന്ദ്ര പ്രസാദ് കൈമാറിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
.DRDO guest house manager arrested for spying for Pakistan