ഇസ്രായേലിന് ഉപരോധം ശക്തിപ്പെടുത്താനാകാതെ ഡച്ച് വിദേശകാര്യമന്ത്രി രാജിവെച്ചു

ഇസ്രായേലിന് ഉപരോധം ശക്തിപ്പെടുത്താനാകാതെ ഡച്ച് വിദേശകാര്യമന്ത്രി രാജിവെച്ചു

ഇസ്രായേലിനെതിരെ പുതിയ ഉപരോധം ഏർപ്പെടുത്താൻ സാധിക്കാത്തതിനെ തുടർന്ന് നെതർലാൻഡ്സ് വിദേശകാര്യമന്ത്രി കാസ്പർ വെൽഡ്കാംപ് പദവി രാജിവെച്ചു. ഗസ്സയിലെ അധിനിവേശത്തിന്റെ പേരിൽ ഇസ്രായേലിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നെങ്കിലും കാബിനറ്റിൽ നിന്നും കടുത്ത എതിർപ്പാണ് ഉണ്ടായത്.

“പുതിയ ഉപരോധം നടപ്പാക്കാൻ എനിക്ക് സാധിച്ചില്ല. നിലവിലുള്ള ഉപരോധങ്ങൾക്കുപോലും സഹപ്രവർത്തകരിൽ നിന്ന് വലിയ എതിർപ്പാണ് നേരിടേണ്ടി വന്നത്,” എന്ന് രാജിക്കത്ത് വെൽഡ്കാംപ് വ്യക്തമാക്കി. നേരത്തെ, ഇസ്രായേലിലെ തീവ്രവലതുപക്ഷ മന്ത്രിമാരായ ബെസൽ സ്മോട്രിച്ച്, ഇറ്റാമർ ബെൻ ഗീർ എന്നിവർക്കുള്ള പ്രവേശന വിലക്കും, ഇസ്രായേൽ നാവികസേനയ്ക്ക് വേണ്ടിയുള്ള സാധനങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ വിലക്കും അദ്ദേഹം നടപ്പാക്കിയിരുന്നു. ഇതാണ് സർക്കാരിനുള്ളിൽ വലിയ വിവാദമുണ്ടാക്കിയത്.

വെൽഡ്കാംപിന്റെ രാജിക്കുപിന്നാലെ സോഷ്യൽ കോൺട്രാക്ട് മന്ത്രിയും ചില സ്റ്റേറ്റ് സെക്രട്ടറിമാരും പദവി രാജിവെച്ചിട്ടുണ്ട്. നേരത്തെ ഗസ്സയിലെ അധിനിവേശം വ്യാപിപ്പിക്കാനുള്ള ഇസ്രായേൽ തീരുമാനത്തെ ശക്തമായി വിമർശിച്ചും നെതർലാൻഡ്സ് രംഗത്തെത്തിയിരുന്നു.

അതേസമയം, ഗസ്സയിൽ അഞ്ചുലക്ഷത്തിലധികം ആളുകൾ കടുത്ത പട്ടിണിയിൽ ആയിക്കഴിഞ്ഞുവെന്ന് യുഎന്റെ ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (IPC) റിപ്പോർട്ട് വ്യക്തമാക്കി. “പത്തായിരങ്ങൾ പട്ടിണി മരണത്തിന്റെ വക്കിലാണ്. ഗസ്സയിലെ പട്ടിണി പൂർണമായും മനുഷ്യനിർമിതമാണ്. ഉടൻ വെടിനിർത്തലും സഹായവസ്തുക്കളുടെ പ്രവേശനവും ഉണ്ടായില്ലെങ്കിൽ, മരണസംഖ്യ ഉയരും. വൈകുന്നത് തന്നെ സ്വീകരിക്കാനാവാത്ത മനുഷ്യ ദുരന്തമാണ്,” – റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, ഗസ്സയിൽ പട്ടിണിയില്ലെന്നും, ഹമാസിന്റെ പ്രചാരണം അനുസരിച്ചുള്ള കള്ള റിപ്പോർട്ടാണിതെന്നും ഇസ്രായേൽ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. “യുഎൻ റിപ്പോർട്ട് പൊളിയാണെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണം” എന്നും ഹമാസ് ആരോപിച്ചു.

Dutch Foreign Minister Resigns After Failing to Push Stronger Sanctions Against Israel

Share Email
More Articles
Top