അബൂദബിയിൽ ഭൂചലനം;നാശനഷ്ടം ഇല്ല

അബൂദബിയിൽ ഭൂചലനം;നാശനഷ്ടം ഇല്ല

അബൂദബിയിൽ ഭൂചലനം. അൽ ദഫ്​റ മേഖലയിലെ അൽസിലയിലാണ്​ ഭൂകമ്പ മാപിനിയിൽ 3.5 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം അനുഭവപ്പെട്ടത്​.


വ്യാഴാഴ്ച അർധരാത്രി രാത്രി 12.03 നാണ് ഭൂചലനം രേഖപ്പെടുത്തിയത്.പ്രദേശവാസികളിൽ പലർക്കും ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായമോ, നാശ നഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

അബൂദബി-സൗദി അതിർത്തി പ്രദേശമാണ് അൽസില. ഭൂമിക്കടിയിൽ മൂന്നു കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Earthquake in Abu Dhabi; No Damage Reported

Share Email
LATEST
Top