ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും സമീപ പ്രദേശങ്ങളിലും ഭൂകമ്പമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ മൂന്നു തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. ശനിയാഴ്ച രാത്രി 10.18നാണ് ന്യൂയോര്‍ക്ക് നഗരപ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടത്. യുഎസ് ജിയോളജിക്കല്‍ സര്‍വെ നല്‍കിയ പ്രാഥമിക വിവരങ്ങള്‍ പ്രകാരം ഭൂകമ്പത്തിന്റെ തീവ്രത മൂന്നാണ്.
ന്യൂ ജഴ്സിയിലെ ഹാസ്ബ്രൂക്ക് ഹൈറ്റ്‌സിലായിരുന്നു പ്രഭവകേന്ദ്രം. നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് യുഎസ്ജിഎസ്സിലെ ജിയൊഫിസിസ്റ്റ് ജോനത്തന്‍ ടൈറ്റെല്‍ അറിയിച്ചു.
ഭൂകമ്പം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയില്ലെന്നു നാഷ്ണല്‍ എമര്‍ജന്‍സി മാനേജുമെന്റ് അറിയിച്ചു. ‘ആദ്യ ഭൂചലനത്തിന് ശേഷം വീണ്ടും പ്രകമ്പനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി.
Earthquake in New York: Earthquake measuring three on the Richter scale