അനിൽ അംബാനിയെ ചോദ്യം ചെയ്ത് ഇഡി, ഡൽഹിയിലെ ഇഡി ഓഫീസിൽ എത്തിയത് അഭിഭാഷകനില്ലാതെ

അനിൽ അംബാനിയെ ചോദ്യം ചെയ്ത് ഇഡി, ഡൽഹിയിലെ ഇഡി ഓഫീസിൽ എത്തിയത് അഭിഭാഷകനില്ലാതെ

ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട 17,000 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ഡൽഹിയിലെ ഇഡി ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിന് അനിൽ അംബാനി അഭിഭാഷകരില്ലാതെയാണ് എത്തിയത്. ചോദ്യം ചെയ്യലിന്റെ മുഴുവൻ സമയവും ക്യാമറയിൽ ചിത്രീകരിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പണമിടപാട് തട്ടിപ്പ് തടയൽ നിയമപ്രകാരമാണ് (Prevention of Money Laundering Act – PMLA) അനിൽ അംബാനിയെ ചോദ്യം ചെയ്തത്.

ഓഗസ്റ്റ് ഒന്നിനാണ് ഇഡി ഓഫീസിൽ ഹാജരാകാനുള്ള സമൻസ് അനിൽ അംബാനിക്ക് ലഭിച്ചത്. അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തിയതിനു പിന്നാലെയായിരുന്നു ഇത്. കഴിഞ്ഞ ആഴ്ചകളിൽ 35 സ്ഥലങ്ങളിലായി അനിൽ അംബാനിയുടെ 50 സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. കൂടാതെ, പല സ്ഥാപനങ്ങളിൽ നിന്നായി 25 ജീവനക്കാരെയും ചോദ്യം ചെയ്തിട്ടുണ്ട്.

അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രക്ചർ 10,000 കോടി രൂപയുടെ വായ്പ തട്ടിയെടുത്ത് വകമാറ്റി ചെലവഴിച്ചതായി ഓഹരി നിയന്ത്രണ ഏജൻസിയായ സെബി (SEBI) ഇഡിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നാണ് സൂചനകൾ. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ ഇഡി നടപടിക്രമങ്ങൾ.

ED questions Anil Ambani, arrives without lawyer

Share Email
Top