ആം ആദ്മി നേതാവും മുന്‍ ഡല്‍ഹി മന്ത്രിയുമായ സൗരവ് ഭരദ്വാജിന്റെ വസതിയിലുള്‍പ്പെടെ ഇ.ഡി റെയ്ഡ്

ആം ആദ്മി നേതാവും മുന്‍ ഡല്‍ഹി മന്ത്രിയുമായ സൗരവ് ഭരദ്വാജിന്റെ വസതിയിലുള്‍പ്പെടെ ഇ.ഡി റെയ്ഡ്

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ഡല്‍ഹി മന്ത്രിയുമായിരുന്ന സൗരവ് ഭരദ്വാജിന്റെ വസതി ഉള്‍പ്പെടെ 12 കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ്. ആം ആദ്മി സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ആശുപത്രി നിര്‍മ്മാണ പദ്ധതികളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് ഇന്ന് റെയ്ഡ്.

ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമുള്ള 13 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിച്ചെടുത്ത സ്വത്തുക്കളുടെയോ കണ്ടെത്തിയ പ്രത്യേക സാമ്പത്തിക ക്രമക്കേടുകളുടെയോ വിശദാംശങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.മൂന്നുവട്ടം ഗ്രേറ്റര്‍ കൈലാഷില്‍ നിന്ന് എംഎല്‍എ ആയ ഭരദ്വാജ്, ഡല്‍ഹി ആരോഗ്യം, നഗരവികസനം, ജലവിഭവ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഡല്‍ഹി ജലബോര്‍ഡിന്റെ അധ്യക്ഷനുമായിരുന്നു. നിലവില്‍ , ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക വക്താക്കളില്‍ ഒരാളാണ്.

2018-19 കാലയളവില്‍ 5,590 കോടി രൂപയുടെ 24 ആശുപത്രി പദ്ധതികള്‍ക്ക് അനുമതി നല്‍കിയതിലും നടപ്പിലാക്കിയതിലും അഴിമതി നടന്നതായി ആരോപിച്ച് 2024 ഓഗസ്റ്റില്‍ അന്നത്തെ പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത സമര്‍പ്പിച്ച പരാതിയില്‍ നിന്നാണ് കേസ് 11 പുതിയ ആശുപത്രികളും നിലവിലുള്ള സൗകര്യങ്ങളുടെ 13 നവീകരണങ്ങളും പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ആശുപത്രി നിര്‍മാണം കൃത്യ സമയത്ത് പൂര്‍ത്തിയായില്ലെന്നും കൂടിയ തോതിലുള്ള പണം മുടക്കേണ്ടി വന്നുവെന്നും ഇതില്‍ വന്‍ അഴിമതി നടന്നതായുമാണ് ഇ.ഡിയുടെ പ്രാഥമീക കണ്ടെത്തല്‍

ED raids AAP leader Saurabh Bharadwaj’s home in hospital construction scam

Share Email
Top