സൗത്ത് ഫ്‌ളോറിഡ സെന്റ് മേരീസ് യാക്കോബായ ദേവാലയത്തില്‍ എട്ടു നോമ്പ് കണ്‍വെന്‍ഷനും മൂന്നിന്‍മേല്‍ കുര്‍ബാനയും

സൗത്ത് ഫ്‌ളോറിഡ സെന്റ് മേരീസ് യാക്കോബായ ദേവാലയത്തില്‍ എട്ടു നോമ്പ് കണ്‍വെന്‍ഷനും മൂന്നിന്‍മേല്‍ കുര്‍ബാനയും

സൗത്ത് ഫ്‌ളോറിഡ: സൗത്ത് ഫ്‌ലോറിഡയിലെ സെന്റ് മേരീസ് യാക്കോബായ ദേവാലയത്തില്‍ എട്ടു നോമ്പ് ആചരണം ം ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം ആറിന് സന്ധ്യ പ്രാര്‍ത്ഥനയും തുടര്‍ന്ന് മധ്യസ്ഥ പ്രാര്‍ത്ഥനയും കണ്‍വെന്‍ഷന്‍ പ്രസംഗവും ഉണ്ടായിരിക്കും.

പ്രധാന പെരുന്നാള്‍ ദിനമായ സെപ്റ്റംബര്‍ ഏഴ് ഞായറാഴ്ച വൈകിട്ട് 5.30 നു വിശുദ്ധ മൂന്നുമ്മേല്‍ കുര്‍ബാനയും റാസയും നേര്‍ച്ചവിളമ്പോടെയും പെരുന്നാള്‍ സമാപിക്കും. ഈ വര്‍ഷത്തെ എട്ടുനോമ്പില്‍ സമീപ ഇടവകള്‍ ആയ സെന്റ് മേരീസ് ഇടവകയും സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവക എന്നിവയുടെ സഹകരണത്തോടു കൂടിയാണ് നടത്തപ്പെടുന്നത്.

പരിശുദ്ധ മാതാവിന്റെ മധ്യസ്ഥയില്‍ അഭയപെടുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ജോസഫ് വര്‍ഗീസ് അറിയിച്ചു.

Eight Lenten Conventions and Three Masses at St. Mary’s Jacobite Church in South Florida

Share Email
Top