ഡൽഹി : വോട്ടർപട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾക്ക് മറുപടി നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് വാർത്താ സമ്മേളനം നടത്തും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും മറ്റ് അംഗങ്ങളും മാധ്യമങ്ങളെ കാണുക.
രാഹുൽ ഗാന്ധി ബിഹാറിൽ യാത്ര ആരംഭിക്കുന്ന അതേ ദിവസം തന്നെ കമ്മീഷൻ വാർത്താ സമ്മേളനം വിളിച്ചത് എന്നത് ശ്രദ്ധേയമാണ്. വോട്ടർപട്ടികയിൽ അഞ്ച് പ്രധാന ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നേരത്തെ രാഹുൽ ഗാന്ധി വാർത്താ സമ്മേളനം നടത്തിയിരുന്നു. ഇതിന് മറുപടി നല്ക് ആണ് വർത്ത സമ്മേളനം.
വോട്ടർപട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിർദേശങ്ങളെയും സ്വാഗതം ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. കരട് വോട്ടർപട്ടിക എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നൽകിയ ശേഷമാണ് അന്തിമരൂപം നൽകുന്നതെന്നാണ് കമ്മീഷന്റെ വിശദീകരണം. കരട് പട്ടിക ഡിജിറ്റലായും രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറിയിരുന്നു. എന്നാൽ, ചില പാർട്ടികൾ ഇത് കൃത്യസമയത്ത് പരിശോധിച്ചില്ലെന്നും കമ്മീഷൻ്റെ വാർത്താക്കുറിപ്പിൽ പറയുന്നു.