കാനഡ: എയർ കാനഡയുടെ മുഴുവൻ വിമാനസർവീസുകളും മുടങ്ങി. ജീവനക്കാരുടെ പണിമുടക്കിനെത്തുടർന്നാണ് സർവീസുകൾ റദ്ദാക്കിയത്. സർവീസുകൾ നിർത്തിവെച്ചത് ഏകദേശം 1.30 ലക്ഷം യാത്രക്കാരെ ബാധിച്ചു.
ഇന്ന് രാവിലെ മുതലാണ് പാതിരായിരത്തിലേറെ ക്യാബിൻക്രൂ അംഗങ്ങളടങ്ങുന്ന യൂണിയൻ 72 മണിക്കൂർ പണിമുടക്ക് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ജീവനക്കാർ പിക്കറ്റിങ്ങും സംഘടിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഉയർന്ന ശമ്പളം ആവശ്യപ്പെട്ടാണ് സമരം സംഘടിപ്പിച്ചത്.
പണിമുടക്ക് പ്രഖ്യാപിച്ചതിനെത്തുടർന്ന് 623 വിമാനങ്ങൾ റദ്ദാക്കിയതായി കഴിഞ്ഞ ദിവസം രാത്രി കമ്പനി അറിയിച്ചിരുന്നു. എയർ കാനഡയുടെ ബജറ്റ് സർവീസ് വിഭാഗം എയര്‍ കാനഡ റൂഷിന്റെ സര്‍വീസുകളും നിര്‍ത്തിവെച്ചു. എന്നാൽ എയർ കാനഡ ജാസ്, PAL എയർലൈൻസ്, എയർകാനഡ എക്സ്പ്രസ്സ് വിമാനങ്ങളെ സമരം ബാധിച്ചിട്ടില്ല. ക്യാബിൻക്രൂ യൂണിയനുമായി കമ്പനി നേരത്തെ ചർച്ച നടത്തിയിരുന്നു. വേതനകാര്യത്തിൽ തീരുമാനമാകത്തതാണ് ഇവരെ പണിമുടക്കിലേക്ക് നയിച്ചത്. സമരം ഒഴിവാക്കണമെന്നും വിഷയത്തിൽ പരിഹാരം കണ്ടെത്തണമെന്നും കാനഡ തൊഴിൽ വകുപ്പ് മന്ത്രി യൂണിയനോട് നിർദേശിച്ചിട്ടുണ്ട്.
Employees strike: All Air Canada flights suspended