തിരുവനന്തപുരം: മനുഷ്യാവകാശ, പരിസ്ഥിതി പ്രവര്‍ത്തകനും ചിന്തകനുമായ വി ബി അജയകുമാര്‍ (48) അന്തരിച്ചു. ദളിത്, ആദിവാസി, പാര്‍ശ്വവല്‍കൃത സമൂഹങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന റൈറ്റ്‌സ് എന്ന എന്‍ ജി ഒയുടെ സ്ഥാപകനാണ്. ഇപ്പോള്‍ അലയന്‍സ് ഫോര്‍ ക്ലൈമറ്റ് ഫ്രണ്ട്‌ലൈന്‍ കമ്യൂണിറ്റീസ് എന്ന എന്‍ ജി ഒയുടെ ഗ്ലോബല്‍ കണ്‍വീനര്‍ ആയി പ്രവര്‍ത്തിക്കുന്നു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം ജൂബിലി മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
ഇന്ന് ഉച്ചയ്ക്ക് ഒന്ന് മുതല്‍ 4 വരെ കൊടുങ്ങല്ലൂരിലെ വസതിയില്‍ പൊതുദര്‍ശനം. സംസ്‌ക്കാരം വൈകിട്ട് അഞ്ചിന് കൊടുങ്ങല്ലൂര്‍ ചപ്പാറ ശ്മശാനത്തില്‍.
നര്‍മ്മദ ബച്ചാവോ അന്തോളന്‍, പീപ്പിള്‍സ് വാച്ച് തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിയ അജയകുമാര്‍ നിരവധി യു എന്‍ സമ്മേളനങ്ങളില്‍ പാര്‍ശ്വവല്‍കൃത സമൂഹങ്ങള്‍ക്കായി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
കാലാവസ്ഥ വ്യതിയാനം ചര്‍ച്ച ചെയ്ത കോപ് 26, കോപ് 28 സമ്മേളനങ്ങളിലും പങ്കെടുത്തു. 2018 ലെ പ്രളയകാലത്ത് ദളിത്, തീരദേശ മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്‍കി.
Environmental activist V. B. Ajayakumar passes away