ഫ്‌ളോറിഡ: ജയിലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ കാമുകിയായിരുന്ന ഗിസ്ലെയ്ന്‍ മാക്‌സ്വെല്ലിനെ ഫ്‌ളോറിഡയിലെ ഒരു ജയിലില്‍ നിന്ന് ടെക്‌സസിലെ ജയിലിലേക്ക് മാറ്റി. എപ്സ്റ്റീന്‍ കേസിലെ ഇരകളില്‍ ചിലരില്‍ ഈ നീക്കം രോഷം ജനിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ‘കുറ്റവാളികളായ ലൈംഗിക കടത്തുകാരിയായ ഗിസ്ലെയ്ന്‍ മാക്‌സ്വെല്ലിന് ലഭിച്ച മുന്‍ഗണനാ പരിഗണനയെ ഞങ്ങള്‍ ഭയത്തോടെയും രോഷത്തോടെയും എതിര്‍ക്കുന്നു,’ എപ്സ്റ്റീനും മാക്‌സ്വെല്ലും തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തിയ രണ്ട് സ്ത്രീകള്‍ രോഷം പ്രകടിപ്പിച്ച് എത്തി. ഗിസ്ലെയ്ന്‍ മാക്‌സ്വെല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പലതവണ ശാരീരികമായി ആക്രമിച്ച ഒരു ലൈംഗിക വേട്ടക്കാരിയാണ്, അവരോട് ഒരിക്കലും ഒരു ദാക്ഷിണ്യവും കാണിക്കരുത്,’ അവര്‍ പറഞ്ഞു.
മാക്‌സ്വെല്ലിന്റെ സ്ഥലം മാറ്റത്തിന് നിലവില്‍ വ്യക്തമായ ഒരു കാരണവും അധികൃതര്‍ നല്‍കിയിട്ടില്ല. കേസില്‍ വിചാരണ കാത്തിരിക്കുന്നതിനിടെ മരിച്ച എപ്സ്റ്റീനെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു ഉന്നത നീതിന്യായ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം ഇവരെ ജയിലിലെത്തി കണ്ടിരുന്നു. അതിനു പിന്നാലെയാണ് ജയില്‍മാറ്റം.
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്‍ കേസിലെ അന്വേഷണങ്ങളുമായി സഹകരിച്ചാല്‍ ഗിസ്ലെയ്ന്‍ മാക്‌സ്വെലിന് മാപ്പ് നല്‍കാമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഗിസ്ലെയ്ന്‍ മാക്‌സ്വെലിന് മാപ്പ് നല്‍കാന്‍ എനിക്ക് അനുവാദമുണ്ടെന്ന് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് പറഞ്ഞത്.
ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക കടത്ത് ശൃംഖലയിലെ പങ്ക് തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് ഗിസ്ലെയ്ന്‍ മാക്‌സ്വെല്‍ ഇപ്പോള്‍ 20 വര്‍ഷത്തെ തടവ് ശിക്ഷയിലാണ്.
Epstein’s girlfriend Ghislaine Maxwell transferred from Florida to Texas prison