നാറ്റോയുടെയും യൂറോപ്പിന്റെയും നിലപാട് നിർണായകം; പുടിനെ കണ്ട ശേഷം പ്രധാന നേതാക്കളുമായി ചർച്ച നടത്തി ട്രംപ്

നാറ്റോയുടെയും യൂറോപ്പിന്റെയും നിലപാട് നിർണായകം; പുടിനെ കണ്ട ശേഷം പ്രധാന നേതാക്കളുമായി ചർച്ച നടത്തി ട്രംപ്

പാരീസ്: യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും യുക്രേനിയൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്കിയും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിൽ യൂറോപ്യൻ നേതാക്കളും പങ്കെടുത്തു. അലാസ്കയിൽ റഷ്യൻ പ്രസിഡൻ്റുമായുള്ള ട്രംപിൻ്റെ ഉച്ചകോടിക്ക് ശേഷമാണ് ഈ കൂടിക്കാഴ്ച നടന്നത്. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന ചർച്ചയായിരുന്നു ഇത്. ഫ്രഞ്ച് സർക്കാർ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചർച്ചയിൽ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഫിന്നിഷ് പ്രസിഡൻ്റ് അലക്സാണ്ടർ സ്റ്റബ്, പോളിഷ് പ്രസിഡൻ്റ് കരോൾ നവ്റോക്കി എന്നിവർ പങ്കെടുത്തു. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയും യൂറോപ്യൻ യൂണിയൻ്റെ ഉർസുല വോൺ ഡെർ ലെയ്നും സംഭാഷണത്തിൽ ഭാഗമായി.

യുഎസും റഷ്യയും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ശേഷം ട്രംപ് ഏകദേശം ഒരു മണിക്കൂറോളം താനുമായി സംസാരിച്ചുവെന്ന് സെലെൻസ്കി നേരത്തെ അറിയിച്ചിരുന്നു. യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കളെ കൂടി ഈ ചർച്ചയിൽ പങ്കാളികളാക്കിയതോടെ ഈ വിഷയത്തിൽ അമേരിക്കയും യൂറോപ്പും തമ്മിലുള്ള സഹകരണം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share Email
Top