ട്രംപിനെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ മുന്‍ സ്പെഷൽ കോണ്‍സല്‍ ജാക്ക് സ്മിത്തിനെതിരെ അന്വേഷണം

ട്രംപിനെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ മുന്‍ സ്പെഷൽ കോണ്‍സല്‍ ജാക്ക് സ്മിത്തിനെതിരെ അന്വേഷണം

വാഷിംഗ്ടണ്‍ : പ്രസിഡന്റ് ഡോള്‍ഡ് ട്രംപിനെതിരായ രണ്ടു കേസുകളില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ മുന്‍ സ്പെഷ്യല്‍ കൗണ്‍സല്‍ ജാക്ക് സ്മിത്തിനെതിരെ യുഎസ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. സ്മിത്തിനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് ഓഫീസ് ഓഫ് ദി സ്പെഷ്യല്‍ കൗണ്‍സല്‍ (OSC) ബിബിസിയോട് സ്ഥിരീകരിച്ചു. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മുന്‍ യുഎസ് തിരഞ്ഞെടുപ്പില്‍ ബൈഡന്‍ അധികാരത്തില്‍ എത്തിയപ്പോള്‍ പരാജയം സമ്മതിക്കാന്‍ ട്രംപ് തയ്യാറായില്ല. ബൈഡന്‍ ജയിച്ചത് അട്ടിമറിയിലൂടെയാണെന്നും തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ തട്ടിപ്പു നടന്നിട്ടുണ്ടെന്നും ആരോപിച്ചാണ് കഴിഞ്ഞ തവണ ട്രംപ് പരാജയം അംഗീകരിക്കാതെ ഇടഞ്ഞത്. പിന്നാലെ ട്രംപിന്റെ അനുയായികള്‍ പാര്‍ലമെന്റ് മന്ദിരം കയ്യേറുകയും വന്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ രാജ്യത്ത് ട്രംപ് കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ ട്രംപിന്റെ ഇടപെടല്‍ സംബന്ധിച്ച് ജാക്ക് സ്മിത്ത് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. മാത്രമല്ല, ഹഷ്മണി കേസിലും ട്രംപിന്റെ പങ്ക് തെളിയിക്കുന്ന റിപ്പോര്‍ട്ട് ജാക്ക് സ്മിത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. ട്രംപ് ആദ്യതവണ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങിയപ്പോള്‍ പോണ്‍ താരം സ്റ്റോമി ഡാനിയല്‍സുമായുള്ള വിവാഹേതരബന്ധം മറച്ചുവെക്കാന്‍ പണം നല്‍കിയെന്നതാണ് ഹഷ്മണി കേസ്. അമേരിക്കന്‍ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു പ്രസിഡന്റ് ഹഷ്മണി കേസില്‍ കുടുങ്ങുന്നത്. 1.30 ലക്ഷം ഡോളര്‍ സ്റ്റോമിക്ക് നല്‍കിയിരുന്നു. ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടുകയും ചെയ്തിരുന്നു ഈ കേസില്‍ ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തിരുന്നു.

അമേരിക്കയുടെ പ്രസിഡന്റായി ട്രംപ് രണ്ടാമതും അധികാരമേല്‍ക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ജാക്ക് സ്മിത്ത് രാജിവെച്ചിരുന്നു. താന്‍ അധികാരത്തില്‍ എത്തിയാല്‍ ജാക്ക് സ്മിത്തിനെ പുറത്തക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ജാക്ക് സ്മിത്ത് സ്വയം രാജിവെച്ചത്.

Ex-Trump prosecutor Jack Smith faces investigation

Share Email
LATEST
Top