കണ്ണൂരിൽ വീട്ടിലുണ്ടായ സ്ഫോടനം; അന്വേഷണം ക്രൈംബ്രാഞ്ചിന് 

കണ്ണൂരിൽ വീട്ടിലുണ്ടായ സ്ഫോടനം; അന്വേഷണം ക്രൈംബ്രാഞ്ചിന് 

കണ്ണൂർ: കണ്ണൂരിൽ വീട്ടിലുണ്ടായ . സ്ഫോടനം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന്. കണ്ണൂർ കണ്ണപുരം കീഴറയിൽ വീട്ടിലുണ്ടായ  സ്ഫോടനത്തിൽ ഒരാൾ  കൊല്ലപപ്പെട്ട സംഭവം ക്രൈംബ്രാഞ്ച്. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ്  അന്വേഷിക്കുക.

സ്ഫോടനം നടന്ന വീട് വാടകയ്ക്കെടുത്ത അനൂപ്‌ മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. സ്ഫോടക വസ്തു നിയമപ്രകാരമാണ് കേസെ ടുത്തിരിക്കുന്നത്. 2016ൽ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്.

കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചതെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പറ‍ഞ്ഞു. അനൂപ് മാലികിന്റെ ബന്ധുവാണ് ഇയാൾ. ഗുണ്ട് പോലെയുള്ള സ്ഫോടക വസ്തുക്കളാണ് സഫോടനം നടന്ന വീട്ടിൽ നിർമ്മിച്ചിരുന്നത്. ഇതിൻ്റെ നിർമ്മാണത്തിന് ലൈസൻസ് ഉണ്ടായിരുന്നില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു.

Explosion at home in Kannur; Crime Branch to investigate

Share Email
Top