പെന്‍സില്‍വാനിയ: പെന്‍സില്‍വാനിയയിലെ സ്റ്റീള്‍ ഫാക്ടറിയില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. 10 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. പിറ്റ്‌സ്ബര്‍ഗ് മേഖലയിലെ ഫാക്ടറിയിലാണ് ദുരന്തമുണ്ടായത്. രണ്ടു പേരുടെ മരണം കമ്പനിയുടെ സിഇഒ ഡേവിഡ് ബുറിറ്റ് സ്ഥിരീകരിച്ചു.അപകടകാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.
യുഎസ് സ്റ്റീല്‍ എന്ന കമ്പനിയിലാണ് സ്‌ഫോടനമുണ്ടായത്.സ്‌ഫോടനത്തെ തുടര്‍ന്ന് വിഷവാതകം ഉള്‍പ്പെടെയുള്ളവ അന്തരീക്ഷത്തില്‍ പടര്‍ന്നോ എന്ന പരിശോധന അധികൃതര്‍ നടത്തി. അനുവദനീയമായ അളവില്‍ കൂടിയ തോതിലുളള രാസമാലിന്യങ്ങള്‍ അന്തരീക്ഷത്തില്‍ പടര്‍ന്നിട്ടില്ലെന്ന റിപ്പോര്‍ട്ട് അധികൃതര്‍ നല്കി. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ഫാക്ടറിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ വീടിനു പുറത്തിറങ്ങരുതെന്നും വീടുകളുടെ ജനാലകള്‍ എല്ലാം അടച്ചിടണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
1300 റോളം ജീവനക്കാര്‍ ജോലി ചെയ്യുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ ഫാക്ടറികളിലൊന്നാണ് ഇത് . അപകടത്തില്‍ ക്ലെയിര്‍ട്ടണ്‍ മേയര്‍ റിച്ചാര്‍ഡ് ലറ്റാന്‍സി ദുഖം രേഖപ്പെടുത്തി
Explosion at steel factory in Pennsylvania: Two dead, 10 seriously injured