കൊളംബിയയില്‍ വിമാനത്താവളത്തിനു സമീപം സ്‌ഫോടനം: അഞ്ചു പേര്‍ കൊല്ലപ്പെട്ടു

കൊളംബിയയില്‍ വിമാനത്താവളത്തിനു സമീപം സ്‌ഫോടനം: അഞ്ചു പേര്‍ കൊല്ലപ്പെട്ടു

കാലിയ( കൊളംബിയ) : കൊളംബിയയിലെ കാലിയ വിമാനത്താളനത്തിനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. വിമാനത്താവളത്തിനു സമീപമുളള കച്ചവട കേന്ദ്രത്തില്‍ വാഹനത്തില്‍ ഒളിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം ഉണ്ടായത്. 36 പേര്‍ക്ക് പരുക്കേറ്റു.

നഗരത്തിലെ മാര്‍ക്കോ ഫിഡല്‍ സുവാരസ് മിലിട്ടറി ഏവിയേഷന്‍ സ്‌കൂളിനു നേര്‍ക്ക് ആക്രമണം നടത്തുകയായിരുന്നു ലക്ഷ്യം. സ്‌ഫോടനത്തില്‍ ഈ മേഖലയിലെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. വീടുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും ഈളുകളെ മാറ്റി. ആക്രമണത്തിനു പിന്നില്‍ ആരെന്നതില്‍ വ്യക്തത വന്നിട്ടില്ല. ഭീകരാക്രമണമാണെന്നു റീജിയണല്‍ ഗവര്‍ണര്‍ ഡിലിയന്‍ ഫ്രാന്‍സിസ്‌ക പ്രതികരിച്ചു.

ഈ വര്‍ഷം ജൂണിലും ഈ മേഖലയില്‍ ആക്രമണം ഉണ്ടായിരുന്നു. അന്നത്തെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇടതുപക്ഷ ഗറില്ലകള്‍ ഏറ്റെടുത്തിരുന്നു. അന്ന് ഏഴുപേരാണ് കൊല്ലപ്പെട്ടത്.

Explosion near airport in Colombia: Five killed

Share Email
LATEST
Top