ബാള്‍ട്ടിമോര്‍: കല്‍ക്കരി കൊണ്ടുപോകുകയായിരുന്ന ചരക്ക് കപ്പലില്‍ സ്‌ഫോടനം. ആളപായമോ പരിക്കുകളോ പ്രാഥമീകമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ വര്‍ഷം ചരക്കു കപ്പലിടിച്ച് നാശമുണ്ടായ ബാള്‍ട്ടിമോര്‍ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിനു സമീപത്തായാണ് ചരക്കു കപ്പലില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്നു പടര്‍ന്നു പിടിച്ച തീ അണച്ചതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു.
തിങ്കളാഴ്ച്ച വൈകുന്നേരമാണ് തീ പടര്‍ന്ന വിവരം അധികൃതര്‍ അറിയിച്ചത്. യുഎസ് കോസ്റ്റ് ഗാര്‍ഡും ബാള്‍ട്ടിമോറിലെ അംഗ്നിശമന സേനയും ചേര്‍ന്നാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. കപ്പലിലെ തീ അണച്ചതായി കോസ്റ്റ് ഗാര്‍ഡ് പെറ്റി ഓഫീസര്‍ ഫസ്റ്റ് ക്ലാസ് മാത്യു വെസ്റ്റ് പറഞ്ഞു.സ്‌ഫോടനത്തിന്റെയും തീപിടുത്തത്തിന്റെയും കാരണം അന്വേഷിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
ഡബ്ല്യു -സഫേര്‍ എന്ന കപ്പലിലാണ് സ്‌ഫോടനമുണ്ടായത്. കപ്പലില്‍ 23 ജീവനക്കാര്‍ ര്‍ ഉണ്ടായിരുന്നുവെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സ്‌ഫോടനത്തില്‍ കപ്പലിനു ലക്ഷക്കണക്കിന് രൂപയുടെ നാശം സംഭവിച്ചു.
Explosion rocks cargo ship carrying coal in Baltimore; no injuries reported