പോളണ്ടിൽ എയർഷോ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു. അപകടം നടന്നത് കഴിഞ്ഞ രാത്രി 11 മണിയോടെയാണ്. 31-ാം ടാക്ടിക്കൽ എയർബേസിൽ നിന്നുള്ള യുദ്ധവിമാനമാണ് തകർന്നത്.
ആകാശത്ത് അഭ്യാസപ്രകടനം നടത്തുന്നതിനിടെ വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് വീണു. തീപിടിച്ച ശേഷം മീറ്ററുകളോളം സഞ്ചരിക്കുന്നതിന്റെയും തകർന്നുവീഴുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അപകടത്തിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ല. ഈ ആഴ്ചാവസാനത്തോടെ നടക്കാനിരുന്ന എയർഷോയ്ക്കായാണ് പരിശീലനം നടന്നിരുന്നത്.
പോളിഷ് ഉപപ്രധാനമന്ത്രി അപകടസ്ഥലത്ത് എത്തി. “എഫ്-16 അപകടത്തിൽ ധീരനും സമർപ്പിതനുമായ ഒരു സൈനികനെ ഞങ്ങൾ നഷ്ടപ്പെട്ടു. രാജ്യത്തിന് നൽകിയ അദ്ദേഹത്തിന്റെ സേവനം എന്നും ഓർക്കപ്പെടും. കുടുംബത്തിനും പ്രിയപ്പെട്ടവർക്കും എന്റെ അനുശോചനം,” എന്ന് അദ്ദേഹം അറിയിച്ചു.
F-16 Crashes During Air Show Training in Poland; Pilot Killed