വ്യാജമദ്യ ദുരന്തം: കുവൈറ്റില്‍ 67 പേര്‍ അറസ്റ്റിലായി

വ്യാജമദ്യ ദുരന്തം: കുവൈറ്റില്‍ 67 പേര്‍ അറസ്റ്റിലായി

കുവൈത്ത് സിറ്റി: കുവൈറ്റിനെ നടുക്കിയ വ്യാജമദ്യ ദുരന്തത്തെ തുടര്‍ന്നു അധികൃതര്‍ നടത്തിയ റെയ്ഡില്‍ 67 പേര്‍ അറസ്റ്റിലായി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍, ഡ്രഗ് കണ്‍ട്രോള്‍, ഫൊറന്‍സിക് എവിഡന്‍സ്, ആരോഗ്യമന്ത്രാലയം എന്നിവ സംയുക്തമായാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്.

ഇന്ത്യ, ബംഗ്ലദേശ്, നേപ്പാള്‍ എന്നിവടങ്ങളില്‍നിന്നുള്ളവരാണ് അറസ്റ്റിലായത്. പിടിയിലായവരില്‍ സ്ത്രീകളുമുണ്ട്. പത്തു വ്യാജ മദ്യനിര്‍മാണ കേന്ദ്രങ്ങളും കണ്ടെത്തി. ഇവ അടച്ചുപൂട്ടി .ദുരന്തത്തില്‍ മലയാളി ഉള്‍പ്പെടെ നിരവധിപ്പേര്‍ മരണപ്പെട്ടിരുന്നു. ഒരു മലയാളിയുടെ പേരു മാത്രമാണ് വെളിപ്പെടുത്തിയിട്ടുള്ളത്.
അഞ്ചു മലയാളികള്‍ ഉള്‍പ്പെടെ 10 ഇന്ത്യക്കാര്‍ മരിച്ചതായി സൂചനയുണ്ട്.

വിഷമദ്യ ദുരന്തത്തില്‍ 63 പേര്‍ ചികിത്സ തേടിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇവരില്‍ 21 പേര്‍ക്ക് കാഴ്ച്ച നഷ്ടപ്പെട്ടു. ചികിത്സയില്‍ കഴിയുന്നവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്.. ജിലീബ് അല്‍ ഷുയൂഖ് ബ്ലോക്ക് നാലില്‍നിന്ന് വാങ്ങിയ മദ്യം കഴിച്ച അഹ്മദിയ, ഫര്‍വാനിയ ഗവര്‍ണറേറ്റുകളിലുള്ളവരാണു ദുരന്തത്തിനിരയായത്.

Fake alcohol tragedy: 67 people arrested in Kuwait

Share Email
Top