വാഷിംഗ്ടണ്‍: അമേരിക്ക ഇന്ത്യക്കെതിരേ പ്രഖ്യാപിച്ച തിരിച്ചടി തീരുവയ്‌ക്കെതിരേ വിമര്‍ശനവുമായി രംഗത്തു വന്ന അമേരിക്കയുടെ മുന്‍ ദേഷീയ സുരക്ഷാ ഉദേഷ്ടാവിന്റെ വസതിയില്‍ എഫ്ബിഐ റെയ്ഡ്. അമേരിക്കന്‍ നിലപാടിനെതിരേ പ്രതികരിച്ചു ദിവസങ്ങള്‍ക്കുള്ളിലാണ് ഈ റെയ്ഡ് എന്നത് ശ്രദ്ധേയമാണ്.
മേരിലാന്‍ഡിലുള്ള വീട്ടിലായിരുന്നു എഫ്ബിഐ റെയ്ഡ് നടത്തിയത്. രഹസ്യവിവരങ്ങള്‍ കൈകാര്യം ചെയ്തതു മായി ബന്ധപ്പെട്ട അന്വേഷണമാ ണെന്നാണു പ്രാഥമീക വിവരം. ബോള്‍ട്ടനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെ അനുകൂലിച്ച നിലപാടായിരുന്നു ജോണ്‍ ബോള്‍ട്ട് സ്വീകരിച്ചിരുന്നത്.
ട്രംപിന്റെ ആദ്യ ഭരണകാലത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു ജോണ്‍ ബോള്‍ട്ട്. ട്രംപ് തനിക്കെതിരേ പ്രതികാര നടപടി സ്വീകരിക്കുമെന്നു ഒര മാധ്യമവുമായി നടത്തിയ അഭിമുഖത്തില്‍ ബോള്‍ട്ട് നേരത്തെ സൂടന നല്കിയിരുന്നു.
2020-ല്‍ പുറത്തിറക്കിയ ‘ദ് റൂം വെയര്‍ ഇറ്റ് ഹാപ്പെന്‍ഡ്’ എന്ന പുസ്തകത്തില്‍ രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നാ രോപിക്കപ്പെട്ട് ബോള്‍ട്ട് അന്വേഷണത്തിനു വിധേയനായിരുന്നു.
FBI raids John Bolt’s home after criticizing additional tariffs against India