ഒടുവിൽ ഓപ്പറേഷൻ തീയറ്ററിൽ നിന്ന് പിടിയിൽ; അസമിൽ വ്യാജ ഗൈനക്കോളജിസ്റ്റ് നടത്തിയത് അൻപതോളം പ്രസവങ്ങൾ

ഒടുവിൽ ഓപ്പറേഷൻ തീയറ്ററിൽ നിന്ന് പിടിയിൽ; അസമിൽ വ്യാജ ഗൈനക്കോളജിസ്റ്റ് നടത്തിയത് അൻപതോളം പ്രസവങ്ങൾ

അസമിൽ വ്യാജ ഡോക്ടറായി കഴിഞ്ഞ പത്ത് വർഷമായി ചികിത്സ നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗൈനക്കോളജിസ്റ്റായി പ്രവർത്തിച്ചിരുന്ന പുലോക് മലക്കർ എന്നയാളാണ് പിടിയിലായത്. 50ഓളം സിസേറിയൻ പ്രസവങ്ങൾ ഇതുവരെ നടത്തിയ ഇയാളെ അറസ്റ്റ് ചെയ്തത്, മറ്റൊരു ശസ്ത്രക്രിയ നടന്നു കൊണ്ടിരിക്കെയാണ്.

സിൽച്ചാറിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇയാൾ ഇടവേള ഇല്ലാതെ ചികിത്സ നടത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് അറസ്റ്റിനായി ആശുപത്രിയിൽ എത്തിയ പൊലീസ് ഇയാളെ ഒടുവിൽ ഓപ്പറേഷൻ തീയറ്ററിൽ നിന്നാണ് പിടികൂടിയത്.

ശ്രീഭൂമിയിലെ സ്വദേശിയായ പുലോകിനെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. അസം സർക്കാർ ഈ വർഷം ജനുവരിയിൽ സംസ്ഥാനത്താകമാനമുള്ള വ്യാജ ഡോക്ടർമാരെ പിടികൂടാൻ പ്രത്യേക അന്വേഷണ ദൗത്യത്തിന് തുടക്കം കുറിച്ചിരുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലുമായി ഇടത്തരം വരുമാനക്കാരായ രോഗികളെയാണ് ഇവർ പ്രധാനമായി ലക്ഷ്യമിടുന്നത്.

Finally Caught in the Operating Room; Fake Gynecologist in Assam Conducted Around 50 Deliveries

Share Email
LATEST
Top