യുക്രെയിന്‍ ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യയിലെ കുര്‍ക്‌സ് ആണവ നിലയത്തില്‍ തീപിടിച്ചു

യുക്രെയിന്‍ ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യയിലെ കുര്‍ക്‌സ് ആണവ നിലയത്തില്‍ തീപിടിച്ചു

മോസ്‌കോ: റഷ്യ- യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി സമാധാന ശ്രമങ്ങള്‍ നടക്കുന്നതിനിടെ റഷ്യയുടെ ആണവനിലയത്തിനു നേര്‍ക്ക് യുക്രെയിന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കുര്‍ക്‌സ് ആണവ നിലയത്തില്‍ തീപിടിച്ചു. ഇന്നലെയാണ് ആക്രമണമുണ്ടായത്.

റഷ്യയിലെ ഏറ്റവുംവലിയ ആണവനിലയങ്ങളിലൊന്നായ കുര്‍സ്‌ക് യുക്രെയിന്‍ അതിര്‍ത്തിയില്‍നിന്ന് 60 കിലോമീറ്റര്‍ മാത്രം അകലെയുള്ള കുര്‍സ്‌ക് ആണവനിലയത്തെ ലക്ഷ്യമാക്കി തൊടുത്ത ഡ്രോണിനെ റഷ്യയുടെ വ്യോമപ്രതിരോധസംവിധാനം തടഞ്ഞിരുന്നു. എന്നാല്‍, മൂന്നാം ആണവറിയാക്ടറിനു സമീപം വീണ ഡ്രോണ്‍ പൊട്ടിത്തെറിക്കുകയും നിലയത്തിന് തീപിടിക്കുകയുമായിരുന്നു.

അഗ്നിബാധയെ തുടര്‍ന്ന് നിലയത്തിലെ ഒരു ഓക്സിലിയറി ട്രാന്‍സ്‌ഫോമറിന് കേടുപറ്റി. ആണവ റിയാക്ടറുകളൊന്നിന്റെ പ്രവര്‍ത്തനശേഷിയില്‍ 50 ശതമാനം കുറവുണ്ടായി. എന്നാല്‍ തീപിടുത്തത്തെ തുടര്‍ന്ന് ആണവ വികിരണതോതില്‍ മാറ്റമുണ്ടായിട്ടില്ലെന്നും സാധാരണ നിലയില്‍ തന്നെയാണെന്നും റഷ്യന്‍ ആണവോര്‍ജ ഏജന്‍സി അറിയിച്ചു.
നോവാടെക്കിന്റെ ഒരു ഇന്ധനക്കയറ്റുമതി ടെര്‍മിനലിലും യുക്രൈന്‍ ആക്രമണത്തില്‍ അഗ്നിബാധയുണ്ടായി .

യുക്രെയിന്‍ ഇന്നലെ റഷ്യയിലേക്ക് തൊടുത്ത 95 ഓളം ഡ്രോണുകള്‍ തടുത്തതായിറഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. തെക്കന്‍ റഷ്യന്‍ നഗരമായ സിസറാനില്‍നടന്ന യുക്രൈന്‍ ആക്രമണത്തില്‍ ഒരു കുട്ടിക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ആണവകേന്ദ്രത്തിനു നേര്‍ക്കുണ്ടായ ഡ്രോണ്‍ ആക്രമണത്തെക്കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും
എല്ലാ ആണവനിലയങ്ങളും എല്ലാസമയവും സുരക്ഷിതമായിരിക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പറഞ്ഞു.

റഷ്യ- യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിര്‍ പുടിനുമായും യുക്രെയിന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കിയുമായും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച്ച നടത്തിയതിനു ശേഷവും ആക്രമണം തുടരുന്ന സ്ഥിതിയാണ്്.

Fire breaks out at Russia’s Kursk nuclear power plant after Ukrainian drone attack

Share Email
LATEST
More Articles
Top