ചെങ്കോട്ടയില്‍ കടന്നു കയറാന്‍ ശ്രമിച്ച അഞ്ചു ബംഗ്ലാദേശികള്‍ അറസ്റ്റില്‍

ചെങ്കോട്ടയില്‍ കടന്നു കയറാന്‍ ശ്രമിച്ച അഞ്ചു ബംഗ്ലാദേശികള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ടയിലേക്ക് അനധികൃതമായി കടന്നുകയറാന്‍ ശ്രമിച്ച ബംഗ്ലാദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. 20നും 25 നും ഇടയില്‍ പ്രായമുള്ള അഞ്ചു അനധികൃത കുടിയേറ്റക്കാരെയാണ് അറസ്റ്റ് ചെയ്തതെന്നു ദില്ലി പോലീസ് വ്യക്തമാക്കി.

അറസ്റ്റ് ചെയ്തവരില്‍ നിന്നും ബംഗ്ലാദേശ് പൗരത്വം തെളിയിക്കുന്ന രേഖകള്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. പിടിയിലായവരെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു.ഇവര്‍ നഗരത്തില്‍ കുറച്ചുകാലമായി വിവിധ ജോലികള്‍ ചെയ്ത് ജീവിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.

അതിനിടെ ശനിയാഴ്ച്ച പോലീസ് നടത്തിയ പരിശോധനയില്‍ അനധികൃത കുടിയേറ്റക്കാരായ 10 ബംഗ്ലാദേശികളെ കസ്റ്റഡിയിലെടുത്തതായും ഇവരെ നാടു കടത്താനുള്ള നടപടികള്‍ ആരംഭിച്ചതായും ഗുരുഗ്രാം പോലീസ് അറിയിച്ചു.

സ്വാതന്ത്ര്യദിനാഘോഷത്തിനു മുന്നോടിയായി ദില്ലിയില്‍ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കുകയും പരിശോധനകള്‍ വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം പരിശോധനകള്‍ക്കിടയിലാണ് ചെങ്കോട്ടയില്‍ നിന്നും ബംഗ്ലാദേശി പൗരന്‍മാരെ കസ്റ്റഡിയിലെടുത്തത്.

Five Bangladeshis arrested for trying to enter Red Fort

Share Email
Top