ഗാസ: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ അല്‍ ജസീറയുടെ റിപ്പോര്‍ട്ടറും ക്യാമറാമാനും ഉള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. റിപ്പോര്‍ട്ടര്‍മാരായ അനസ് അല്‍ ഷെറിഫ്, മുഹമ്മദ് ഖ്‌റേയ്ഖ്, ക്യാമറാമാന്‍മാരായ ഇബ്രാഹിം സഹെര്‍, മൊഅമെന്‍ അലിവ, മുഹമ്മദ് നൗഫല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. അല്‍ ഷിഫാ ആശുപത്രി ഗേറ്റിന് സമീപം ഇവര്‍ കഴിഞ്ഞിരുന്ന ടെന്റിന് നേരെയാണ് ആക്രമണം ഉണ്ടായത്.
എന്നാല്‍ ആക്രമണത്തെക്കുറിച്ച് ഹമാസിന്റെ ഭീകരതലവനെ ലക്ഷ്യമിട്ടായിരുന്നുവെന്നാണ് ഇസ്രയേല്‍ പ്രതികരണം. കൊല്ലപ്പെട്ട അനസ് അല്‍ ഷെരീഫിനെ മാധ്യമ പ്രവര്‍ത്തകനായി വേഷമിട്ട തീവ്രവാദി എന്നാണ് ഇസ്രയേല്‍ സൈന്യം ആക്ഷേപിച്ചത്.
കൊല്ലപ്പെട്ട മറ്റ് മാധ്യപ്രവര്‍ത്തകരെ കുറിച്ച് ഇസ്രയേല്‍ മൗനം പാലിച്ചു. ഗാസയില്‍ 22 മാസമായി തുടരുന്ന യുദ്ധത്തില്‍ ഇതുവരെനിരവധി മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.
Five people, including Al Jazeera reporters and cameraman, killed in Gaza