സാന്‍ഫ്രാന്‍സിസ്‌കൊ സെന്റ് മേരീസ് പള്ളിയുടെ പ്രധാന പെരുന്നാളായ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന് കൊടികയറി

സാന്‍ഫ്രാന്‍സിസ്‌കൊ സെന്റ് മേരീസ് പള്ളിയുടെ പ്രധാന പെരുന്നാളായ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന് കൊടികയറി

വര്‍ഗീസ് പാലമലയില്‍

സാന്‍ഫ്രാന്‍സിസ്‌കൊ: വിശുദ്ധ കന്യക മറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ സാന്‍ഫ്രാന്‍സിസ്‌കൊ സെന്റ് മേരീസ് പള്ളിയില്‍ ആണ്ട് തോറും നടത്തിവരാറുള്ള വിശുദ്ധ കന്യക മറിയാമിന്റെ വാങ്ങിപ്പ് പെരുന്നാള്‍ ആഗസ്റ്റ് മാസം 16, 17(ശനി, ഞായര്‍) തീയ്യതികളില്‍ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുന്നു. ഈ വര്‍ഷത്തെ പെരുന്നാളിന്റെ കൊടികയറ്റം ആഗസ്റ്റ് മാസം 10-ാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനാനന്തരം വികാരി റവ.ഫാദര്‍ തോമസ് കോര നിര്‍വ്വഹിച്ചു.


മരിച്ച് ഗത് സമന്‍ തോട്ടത്തില്‍  അടക്കം ചെയ്യപ്പെട്ട കന്യകമറിയാമിന്റെ ശരീരം അവളുടെ പുത്രന്റെ കല്പന പ്രകാരം മൂന്നാം ദിവസം മാലാഖമാരാല്‍ ഉയരത്തിലേക്ക് എടുക്കപ്പെട്ടു. ഇതിന്റെ ഓര്‍മ്മപ്പെരുന്നാള്‍ എല്ലാ വര്‍ഷവും ആഗസ്റ്റ് 15ന് എല്ലാ പള്ളികളിലും ആഘോഷിച്ച് വരുന്നു.

സാന്‍ഫ്രാന്‍സിസ്‌കൊ പള്ളിയില്‍ വച്ച് നടക്കുന്ന ഈ പെരുന്നാളിലേക്ക്  വികാരി ഫാദര്‍ തോമസ് കോര, വൈസ് പ്രസിഡന്റ് ജോയി ഫിലിപ്പ്, സെക്രട്ടറി റോഷന്‍ ഫിലിപ്പ്, ട്രസ്റ്റി ആന്‍ഡ്രൂ വര്‍ഗീസ് കമ്മറ്റി അംഗങ്ങളായ സൗമ്യ സാമുവേല്‍, ബിജോയി വര്‍ഗീസ്, ജേക്കബ് ആന്‍ഡ്രൂസ് എന്നിവര്‍ എല്ലാ ഭക്തിവിശ്വാസികളേയും ഈ പെരുന്നാളിലേക്ക് ഹൃദയംഗമായി സ്വാഗതം ചെയ്യുന്നു.


അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഓ.
വാര്‍ഗീസ് പാലയില്‍
224-659-0911

Flag Hoisted for the Feast of the Assumption of the Blessed Virgin Mary, the Main Festival of St. Mary’s Church, San Francisco

Share Email
LATEST
Top