ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ മരണം അഞ്ചായി, കാണാതായവരിൽ ഒൻപത് സൈനീകരും, കനത്ത മഴ തുടരുന്നു

ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ മരണം അഞ്ചായി, കാണാതായവരിൽ ഒൻപത് സൈനീകരും, കനത്ത മഴ തുടരുന്നു

ഹരിദ്വാർ: ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ മരണം അഞ്ചായി. അഞ്ചുപേരുടെ മൃതദേഹം കണ്ടെടുത്തു. 60 ഓളം ആളുകളെയാണ് കാണാതായിട്ടുള്ളത്. ഇതിൽ ഒൻപത് സൈനീകരും ഉൾപ്പെടുന്നു. അപകട മേഖലയിൽ ഇന്നും അതി ശക്തമായ മഴയാണ് പെയ്തിറങ്ങുന്നത്. ഇത് രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ധരാലി ഗ്രാമത്തെ പൂർണമായും ഇല്ലാതാക്കുന്ന നിലയിൽ മേഘവിസ്ഫോടനവും പ്രളയവും ഇന്നലെ ഉച്ചയ്ക്കാണ് ഉണ്ടായത്. ഇന്നലെ ഉച്ചകഴിഞ്ഞ് ഗ്രാമത്തിലൂടെ ഒഴുകിയെത്തിയ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന..പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി ചർച്ച നടത്തി. കേന്ദ്രത്തിന്റെ എല്ലാ സഹായം ഉറപ്പുനൽകി.

ഇന്ന് രാവിലെ, മുഖ്യമന്ത്രി ധാമി ഹെലികോപ്റ്ററിൽ വെള്ളപ്പൊക്ക പ്രദേശം പരിശോധിച്ചു.ഖീർ ഗംഗാ നദിയുടെ വൃഷ്ടി പ്രദേശത്ത് ഉണ്ടായ മേഘവി സ്ഫോടനത്തെ തുടർന്നാണ് ദുരന്തം ഉണ്ടായത്. ധരാലിയിലും പരിസര പ്രദേശങ്ങളിലുമായി 60 ലധികം പേരെ കാണാതായതായി റിപ്പോർട്ടുണ്ട്.

ഹോട്ടലുകളും ഹോംസ്റ്റേകളും നിറഞ്ഞ വിനോദസഞ്ചാര കേന്ദ്രമാണ് ധരാലി.ഗ്രാമത്തിന്റെ പകുതിയോളം അവശിഷ്ടങ്ങളിലും ചെളിയിലും മുങ്ങി. ഹരിദ്വാർ, നൈനിറ്റാൾ, ഉധം സിംഗ് നഗർ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്,

Flash floods in Uttarakhand kill five, nine soldiers among missing, heavy rains continue

Share Email
Top