ഡെറാഢൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ അറുപതിലേറെ ആളുകളെ കാണാതായി. ഉത്തരകാശി ജില്ലയില്‍ ഘിര്‍ ഗംഗാനദിയിലൂടെ പ്രളയജലം ഒഴുകിയെത്തിയതോടെ ഒരു ഗ്രാമമൊന്നാകെ ഒലിച്ചുപോയി.
ഉത്തരകാശിയിലെ ധരാലി ഗ്രാമമാണ് മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോയത്. നിരവധി പേര്‍ക്ക് ജീവഹാനി സംഭവിച്ചുണ്ടാകാമെന്നാണ് വിലയിരുത്തല്‍.
രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. കേന്ദ്ര ദുരന്തനിവാരണ സേന ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.
നദിയുടെ തീരത്തു നിന്നും മാറാന്‍ ഉത്തരകാശി പൊലീസ് ജനങ്ങളോട് അഭ്യര്‍ഥിച്ചും. ഹര്‍സില്‍ മേഖലയിലെ ഖീര്‍ ഗാഡിലെ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നുവെന്നും ധാരാലി മേഖലയില്‍ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് എക്സിലെ കുറിപ്പിലൂടെ അറിയിച്ചു. നിരവധി ഹോട്ടലുകള്‍ മിന്നല്‍പ്രളയത്തില്‍ ഒലിച്ചുപോയതായി വീഡിയോ ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.
Flash floods in Uttarakhand: More than 60 people missing