ചരിത്രത്തില്‍ ആദ്യമായി അമേരിക്കയിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രയില്‍ ഇടിവ്; ജൂണില്‍ കുറഞ്ഞത് എട്ടു ശതമാനം

ചരിത്രത്തില്‍ ആദ്യമായി അമേരിക്കയിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രയില്‍ ഇടിവ്; ജൂണില്‍ കുറഞ്ഞത് എട്ടു ശതമാനം

ന്യൂഡല്‍ഹി: ട്രംപ് ഭരണകൂടം രണ്ടാം തവണ അധികാരമേറ്റതിനു പിന്നാലെ അമേരിക്കയിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രയില്‍ വന്‍ ഇടിവ്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ അമേരിക്കന്‍ യാത്രയില്‍ ഇടിവ് ഉണ്ടാവുന്നത്. ട്രംപ് ഭരണകൂടം വീസാ നിയമത്തില്‍ ഏര്‍പ്പെടുത്ത കര്‍ശന വ്യവസ്ഥയാണ് അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ് വരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

2024 ജൂണ്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം എട്ടു ശതമാനത്തിന്റെ കുറവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. യാത്രാ വിലക്ക് ഉണ്ടായിരുന്ന കോവിഡ് കാലം മാറ്റി നിര്‍ത്തിയാല്‍ ഈ മില്ലേനിയത്തില്‍ ആദ്യമായാണ് അമേരിക്കയിലേക്ക് ഉള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ അമേരിക്കയിലേക്ക് എത്തിയ ഇന്ത്യക്കാര്‍ 2.3 ലക്ഷം പേരായിരുന്നു. ഈ വര്‍ഷം അത് 2.1 ശതമാനമായി കുറഞ്ഞു.യുഎസ് കോമേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ നാഷണല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ഓഫീസ് (NTTO) പുറത്തുവിട്ട കണക്കുകളാണ ഇത് വ്യക്തമാക്കുന്നത്.

ജൂലൈയിലും യാത്രക്കാരുടെ എണ്ണത്തില്‍ തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5.5 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയില്‍ നിന്നുള്ള യാത്രികരുടെ കുറവിനേപോലെ മറ്റു രാജ്യങ്ങളില്‍ നിന്നും അമേരിക്ക സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണത്തിലും കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

2024 ജൂണിനെ നെ അപേക്ഷിച്ച് 2025-ല്‍ അമേരിക്ക സന്ദര്‍ശിച്ച അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തില്‍ 6.2 ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളത്. മേയില്‍ ഏഴ് ശതമാനവും, മാര്‍ച്ചില്‍ എട്ടു ശതമാനവും ഫെബ്രുവരിയില്‍1. 9 ശതമാനവും കുറവ് ഉണ്ടായി.ട്രംപ് സ്വീകരിക്കുന്ന കടുത്ത വീസ നയങ്ങളാണ് യാത്രക്കാരുടെ എണ്ണത്തിലെ കുറവിന് പ്രധാന കാരണമെന്ന് ട്രാവല്‍ മേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നു. വിദ്യാര്‍ഥി വീസ ലഭിക്കുന്നത് വൈകുന്നതായി ഈ മേഖലയുമായി പ്രവര്‍ത്തുന്നവും വ്യക്തമാക്കിയിട്ടുണ്ട്.

For the first time this millennium, excluding the Covid period, Indian visits to the US declined in June 2025, dropping 8 persantge

Share Email
Top