ജെഡിഎസിന്റെ മുന്‍ എംപി പ്രജ്ജ്വല്‍ രേവണ്ണ ലൈംഗിക പീഡനക്കേസില്‍ കുറ്റക്കാരനാണെന്ന് ബെംഗളൂരുവിലെ പ്രത്യേക കോടതി വിധിച്ചു. ശനിയാഴ്ച ശിക്ഷ പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു.
പ്രജ്ജ്വലിനെതിരെ രജിസ്റ്റര്‍ ചെയ്ത നാല് കേസുകളില്‍ ആദ്യത്തേതിലാണ് ഇപ്പോഴത്തെ വിധി. ഹാസനിലെ അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ ജോലി ചെയ്തിരുന്ന 48-കാരിയുടെ പരാതിയിലാണ് കേസ്. രണ്ട് തവണ ലൈംഗിക പീഡനത്തിനിരയാക്കിയതായും, അതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായുമാണ് കേസിലെ പ്രധാന ആരോപണം.
26 തെളിവുകള്‍ പ്രതിക എതിരെ ഉണ്ട് , അതില്‍ വീഡിയോ ദൃശ്യങ്ങളും ഉള്‍പ്പെടെ, കോടതി നേരത്തെ പരിശോധിച്ചിരുന്നു. പ്രജ്ജ്വല്‍ നിരവധി സ്ത്രീകളെ പീഡിപ്പിച്ച വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതോടെ നിരവധി പെണ്‍കുട്ടികള്‍ പോലീസിനെ സമീപിച്ചിരുന്നു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വീഡിയോ ദൃശ്യങ്ങള്‍ പെന്‍ ഡ്രൈവ് വഴി ചോർന്നു. ഹാസന്‍ മണ്ഡലത്തില്‍ ജെഡിഎസ് സ്ഥാനാര്‍ഥിയായിരുന്നു പ്രജ്ജ്വല്‍. ദൃശ്യങ്ങള്‍ പുറത്തായതിനു പിന്നാലെ വോട്ടെടുപ്പ് ദിവസം തന്നെ അദ്ദേഹം വിദേശത്തേക്ക് മുങ്ങി. പിന്നീടു തിരികെയെത്തിയപ്പോള്‍ 2023 മേയ് 31ന് ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ച് പ്രത്യേക അന്വേഷണസംഘം ഇയാളെ അറസ്റ്റ് ചെയ്തു. തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് 42,000ത്തോളം വോട്ടുകളുടെ തോൽവി നേരിടേണ്ടിവന്നു.
തനിക്ക് എതിരെ മൊഴിയിടുന്നത് തടയാനായി പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയതിന്, അച്ഛനും ജെഡിഎസ് എംഎല്‍എയുമായ എച്ച്.ഡി. രേവണ്ണയ്‌ക്കെതിരെയും അമ്മ ഭവാനി രേവണ്ണയ്‌ക്കെതിരെയും പോലീസ് കേസെടുത്തു. പിന്നീട് രേവണ്ണയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
ജൂലൈ 18ന് വാദം പൂര്‍ത്തിയാക്കിയ കേസ് ബുധനാഴ്ച വിധിക്കായിരുന്നെങ്കിലും, കോടതി അധിക തെളിവുകള്‍ക്ക് വ്യക്തത തേടിയതിനാല്‍ ജഡ്ജി സന്തോഷ് ഗജാനന്‍ ഭട്ട് വെള്ളിയാഴ്ചയായി മാറ്റി. ഗൂഗിള്‍ മാപ്പ് വിവരങ്ങളും മൊബൈല്‍ ഫോണിലെ ഡാറ്റയും വിധിക്കായി പരിശോധിക്കേണ്ടതായി വന്നതും മാറ്റത്തിനിടയാക്കി.
Former JDS MP Prajwal Revanna Found Guilty in Sexual Assault Case