ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാപക നേതാവുമായ ഷിബു സോറന്‍ (81) അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്നു പുലര്‍ച്ചെ ന്യൂഡല്‍ഹിയിലെ ആശുപത്രിയില്‍ വച്ചായിരുന്നു സോറന്റെ അന്ത്യം.
രാജ്യത്തെ ആദിവാസി രാഷ്ട്രീയത്തിന് ശക്തിയേകിയ നേതാവായ ഷിബു സോറന്റെ അന്ത്യം വലിയ രാഷ്ട്രീയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ മകനും നിലവിലെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനാണ് മരണവാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ന് ഞാന്‍ ശൂന്യനായി,” എന്നായിരുന്നു ഹേമന്ത് സോറന്റെ പ്രതികരണം.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഷിബു സോറന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്നിരുന്നു. ജൂണ്‍ അവസാനവാരം കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദില്ലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം തുടര്‍ചികിത്സയിലായിരുന്നു.
ജീവിതകാലം മുഴുവന്‍ ആദിവാസികളുടെ സംരക്ഷണത്തിനും അവകാശത്തിനും വേണ്ടി ഷിബു സോറന്‍ പോരാടുകയായിരുന്നു. 1970-കളില്‍ ജാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിക്കാനുള്ള പ്രക്ഷോഭങ്ങളുടെ മുന്‍ നിര നേതാവായിരുന്നു അദ്ദേഹം. ‘ഗുരു ജി’ എന്നാണു ജനങ്ങള്‍ അദ്ദേഹത്തെ ബഹുമാനത്തോടെ വിളിച്ചിരുന്നത്.
Former Jharkhand Chief Minister Shibu Soren passes away