എണ്ണയുടെ പേരില്‍ അമേരിക്ക ഇന്ത്യയെ പിണക്കരുതെന്ന മുന്നറിയിപ്പുമായി മുന്‍ യുഎസ് അംബാസിഡര്‍ നിക്കി ഹേലി

എണ്ണയുടെ പേരില്‍ അമേരിക്ക ഇന്ത്യയെ പിണക്കരുതെന്ന മുന്നറിയിപ്പുമായി മുന്‍ യുഎസ് അംബാസിഡര്‍ നിക്കി ഹേലി

വാഷിംഗ്ടണ്‍: എണ്ണയുടെ പേരില്‍ അമേരിക്ക ഇന്ത്യയെ പിണക്കരുതെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയിലെ മുന്‍ അമേരിക്കന്‍ അംബാസഡറായിരുന്ന നിക്കി ഹേലി. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്ന എണ്ണയുടെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ യുഎസ് ശിക്ഷാപരമായ താരിഫുകള്‍ ചുമത്തിയ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ച്ചയുടെ വക്കിലാണെന്ന മുന്നറിയിപ്പും നിക്കി ഹേലി നല്കി. ലോകവിപണിയിലെ ചൈനീസ് കടന്നുകയറ്റം തടയുന്നതിനായി അമേരിക്ക ആഗ്രഹിക്കുന്നുവെങ്കില്‍ ട്രംപ് ഭരണകൂടം ഇന്ത്യയുമായുള്ള ബന്ധം പഴയപടിയാക്കേണ്ടത് അനിവാര്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ചൈനീസ് വിദേശകാര്യമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനു പിന്നാലെയാണ് ഹേലിയുടെ ഈ പ്രതികരണം. ഇന്ത്യയെ ചൈനയെപ്പോലെ ഒരു ശത്രുവായി കാണരുത്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാകാനുള്ള കാരണമാകരുതെന്നും ട്രംപ് ഭരണകൂടം അതിന് അനുവദിക്കരുതെന്നും ന്യൂസ് വീക്കില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഹേലി വ്യക്തമാക്കി.

2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ പിന്തുണച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ കടുത്ത വിമര്‍ശകയായിരുന്ന വ്യക്തയാണ് ഹേലി. ട്രംപിന്റെ ആദ്യ ഭരണകാലത്ത്, 2017 ജനുവരി മുതല്‍ 2018 ഡിസംബര്‍ വരെ ഐക്യരാഷ്ട്രസഭയിലെ 29-ാ മത് യുഎസ് അംബാസഡറായിരുന്നു നിക്കി ഹേലി. ഒരു പ്രസിഡന്‍ഷ്യല്‍ കാബിനറ്റില്‍ സേവനമനുഷ്ഠിക്കുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കക്കാരി ആയിരുന്നു നിക്കി ഹേലി

Former US Ambassador Nikki Haley warns US not to pit India against oil

Share Email
LATEST
More Articles
Top