ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജരായ നാലു വയോധികരെ കാണാതായി:പാലസ് ഓഫ് ഗോള്‍ഡ് സന്ദര്‍ശനത്തിനു പോയ ഇവരെക്കുറിച്ച് വിവരങ്ങളില്ല

ന്യൂയോര്‍ക്കില്‍  ഇന്ത്യന്‍ വംശജരായ നാലു വയോധികരെ കാണാതായി:പാലസ് ഓഫ് ഗോള്‍ഡ് സന്ദര്‍ശനത്തിനു പോയ ഇവരെക്കുറിച്ച് വിവരങ്ങളില്ല

ന്യൂയോര്‍ക്ക്: യു.എസില്‍ ഇന്ത്യന്‍ വംശജരായ നാലു വയോധികരെ അഞ്ചു ദിവസമായി കാണാനില്ലെന്നു പരാതി. ന്യൂയോര്‍ക്കില്‍ നിന്നും മാര്‍ഷല്‍ കൗണ്ടിയിലുള്ള ‘പാലസ് ഓഫ് ഗോള്‍ഡ്’ തീര്‍ഥാടന കേന്ദ്രത്തിലേക്ക് പോയതാണ്. ജൂലൈ 29ന് പെന്‍സില്‍വേനിയയിലെ ബര്‍ഗര്‍ കിംഗ് ഔട്ട്‌ലറ്റിലാണ് അവസാനമായി ഇവരെ കണ്ടത്.

കാണാതായ നാലു പേരും 80 വയസിനു മുകളില്‍ പ്രായമായവരാണ്.ഡോ. കിഷോര്‍ ദിവാന്‍ (89), ആശ ദിവാന്‍ (85), ശൈലേഷ് ദിവാന്‍ (86), ഗീത ദിവാന്‍ (84) എന്നിവരെയാണ് അവസാനമായി ജൂലൈ 29ന് പെന്‍സില്‍വേനിയയിലെ ഇറിയിലെ പീച്ച് സ്ട്രീറ്റിലുള്ള ബര്‍ഗര്‍ കിംഗില്‍ കണ്ടത്. അവരുടെ അവസാനത്തെ ബാങ്കിംഗ് ഇടപാടും അതേ സ്ഥലത്തായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

ഇവര്‍ യാത്ര ചെയ്തത് ന്യുയോര്‍ക്ക് രജിസ്‌ട്രേഷനിലുള്ള ടൊയോട്ട കാമ്രിയിലൂടെയായിരുന്നു.തിങ്കളാഴ്ച രാത്രി ‘പാലസ് ഓഫ് ഗോള്‍ഡില്‍ താമസിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഇവര്‍ എത്തിയില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജൂലൈ 29ന് ശേഷം ഇവരില്‍ ആരും തങ്ങളുടെ ഫോണ്‍ സ്വീകരിച്ചിട്ടില്ലെന്നും ഫോണ്‍ സിഗ്‌നല്‍ ലഭിച്ചത് ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെയാണെന്നും മൗണ്ട്‌സ്വില്ലിലാണെന്നു മാര്‍ഷല്‍ കൗണ്ടി ഷെരീഫ് മൈക്ക് ഡഗര്‍ട്ടി വ്യക്തമാക്കി. ഇവരെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.

Four elderly Indian-origin men missing in New York:No information about them who went to visit the Palace of Gold

Share Email
Top