ഡല്‍ഹിയില്‍ നാലുപേര്‍ ചേര്‍ന്നു യുവതിയെ ക്രൂര ബലാല്‍സംഗം നടത്തി

ഡല്‍ഹിയില്‍ നാലുപേര്‍ ചേര്‍ന്നു യുവതിയെ ക്രൂര ബലാല്‍സംഗം നടത്തി

ന്യൂഡല്‍ഹി : ആണ്‍സുഹൃത്ത് ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി. ഗുരുഗ്രാമിലെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയാണ് ബലാല്‍സംഗത്തിന് ഇരയായത്. ആഘോഷത്തിനിടെ അമിതമായി മദ്യപിച്ച യുവതിയെയാണ് ബലാത്സംഗം ചെയ്തത്.

ആണ്‍സുഹൃത്ത് വിളിച്ചതനുസരിച്ച് വടക്കന്‍ ഡല്‍ഹിയിലെ ഹില്‍ റോഡിലുള്ള വീട്ടില്‍ ആഘോഷപരിപാടിയില്‍ പങ്കെടുക്കാന്‍ യുവതി എത്തിയപ്പോഴായിരുന്നു സംഭവം. പാര്‍ട്ടിക്കിടെ മദ്യപിച്ച ശേഷം യുവതിയെ ശുചിമുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.


ഇവര്‍ പ്രതികരിച്ചപ്പോള്‍ മര്‍ദിച്ച ശേഷം ദൃശ്യങ്ങള്‍ ചിത്രീകരിച്ചതായും യുവതി പറയുന്നു. കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികള്‍ ചേര്‍ന്ന് യുവതിയെ വീടിന് സമീപത്ത് ഇറക്കി വിട്ടു. സംഭവം പുറത്തുപറഞ്ഞാല്‍ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. 24 വയസ്സുകാരിയായ യുവതിയുടെ പരാതിയില്‍ നാല് പേര്‍ക്കെതിരെയും പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Four men gang-rape woman in Delhi
Share Email
LATEST
Top