നയതന്ത്ര മര്യാദകൾ ലംഘിച്ചു; യു.എസ്. അംബാസഡറെ വിളിച്ചുവരുത്തി ഫ്രാൻസ്, കാരണം ജൂതവിരോധത്തിനെതിരെയുള്ള കത്ത്

നയതന്ത്ര മര്യാദകൾ ലംഘിച്ചു; യു.എസ്. അംബാസഡറെ വിളിച്ചുവരുത്തി ഫ്രാൻസ്, കാരണം ജൂതവിരോധത്തിനെതിരെയുള്ള കത്ത്

പാരിസ്: ഫ്രാൻസിലെ വർധിച്ചുവരുന്ന ജൂതവിരോധത്തിനെതിരെ സർക്കാർ വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് യു.എസ്. അംബാസഡർ ചാൾസ് കഷ്നർ ഫ്രഞ്ച് പ്രസിഡന്റിന് അയച്ച കത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ പുതിയൊരു തർക്കത്തിന് തിരികൊളുത്തി. കത്തിലെ ഉള്ളടക്കം ‘അസ്വീകാര്യം’ എന്ന് വിശേഷിപ്പിച്ച ഫ്രാൻസ്, യു.എസ്. അംബാസഡറെ വിളിച്ചുവരുത്തി.

ജൂതവിരോധം തടയുന്നതിൽ ഫ്രഞ്ച് സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ചുകൊണ്ടുള്ള അംബാസഡറുടെ കത്ത് ‘ദി വാൾ സ്ട്രീറ്റ് ജേണലി’ലാണ് പ്രസിദ്ധീകരിച്ചത്. ഹമാസ്-ഇസ്രായേൽ സംഘർഷം ആരംഭിച്ചതിനുശേഷം ഫ്രാൻസിൽ ജൂതവിരോധം വർധിച്ചുവെന്നും, ജൂതന്മാരെ തെരുവുകളിൽ ആക്രമിക്കുകയും അവരുടെ വ്യാപാര സ്ഥാപനങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നുവെന്നും കത്തിൽ കഷ്നർ ചൂണ്ടിക്കാട്ടി. ജൂത സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള നിയമങ്ങൾ കൂടുതൽ കർശനമായി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഫ്രാൻസിന്റെ നീക്കം ജൂതവിരോധം വളർത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ, ഈ ആരോപണങ്ങൾ ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം പൂർണ്ണമായി തള്ളിക്കളഞ്ഞു. ജൂതവിരോധം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. നയതന്ത്രബന്ധങ്ങളെക്കുറിച്ചുള്ള 1961-ലെ വിയന്ന കൺവെൻഷൻ ലംഘിച്ച് മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അനുവദനീയമല്ലെന്നും ഫ്രാൻസ് കുറ്റപ്പെടുത്തി.

യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകനായ ജാറദ് കഷ്നറുടെ പിതാവാണ് ചാൾസ് കഷ്നർ.

France Summons US Ambassador, Accusing Him of Violating Diplomatic Norms Over Letter on Antisemitism

Share Email
Top