ജീമോൻ റാന്നി
ഹൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള സൗജന്യ ആരോഗ്യമേള, പതിമൂന്നാം വർഷവും സംഘടിപ്പിക്കുന്നു. 2025 സെപ്റ്റംബർ 13, ശനിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ഡോക്ടർ ലക്ഷ്മി നായരുടെ സായി പ്രൈമറി കെയറിൽ (3945, CR 58, മാൻവെൽ, ടെക്സാസ് – 77578) വെച്ചാണ് മേള നടക്കുന്നത്. പ്രമുഖ ആശുപത്രികളുടെയും ഫാർമസികളുടെയും സഹകരണത്തോടെയാണ് പരിപാടി.
ഈ ആരോഗ്യമേളയിൽ മാമോഗ്രാം, ഇ.കെ.ജി., അൾട്രാസൗണ്ട്, ബോഡി മാസ് ഇൻഡക്സ്, രക്തസമ്മർദ്ദം, രക്തത്തിലെ ഗ്ലൂക്കോസ് നില, തൈറോയ്ഡ് പരിശോധന, കരോട്ടിഡ് ഡോപ്ലർ, ശ്വാസകോശ പ്രവർത്തന പരിശോധന, കാഴ്ച, കേൾവി പരിശോധനകൾ തുടങ്ങി ഇരുപതിലധികം സൗജന്യ വൈദ്യപരിശോധനകൾ ലഭ്യമാണ്. ആദ്യം എത്തുന്ന 120 പേർക്ക് സൗജന്യ ഫ്ലൂ ഷോട്ട് നൽകും.
ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്കായി 281-402-6585 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. മാമോഗ്രാമിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അതിനായി 281-412-6606 എന്ന നമ്പറിൽ വിളിക്കുക.
Free Health Fair in Houston on Saturday, September 13th