റോം: സൗഹൃദമാണ് ലോക സമാധാനത്തിന്റെ പാതയെന്നു ലെയോ പതിനാലാമന്‍ മാര്‍പാപ്പ. മഹാജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി റോമിലെ ടോര്‍ വെര്‍ഗാത്ത മൈതാനത്തില്‍ നടന്ന യുവജന സമ്മേളന സമാപനത്തില്‍ സന്ദേശത്തിലാണ് മാര്‍പാപ്പ ഇക്കാര്യം അറിയിച്ചത്.
യുവത്വത്തിന്റെ പ്രസരിപ്പും വിശ്വാസത്തിന്റെ സാക്ഷ്യവും എല്ലാവര്‍ക്കും പകര്‍ന്നു നല്‍കി മെച്ചപ്പെട്ട ലോകത്തിനായി യുവജനങ്ങള്‍ അണിനിരക്കണം. സൗഹൃദത്തിനു ലോകത്തെ മാറ്റാനാവും. സൗഹൃദമാണ് സമാധാനത്തിന്റെ പാത. സുവിശേഷത്തിന്റെ സന്ദേശവാഹകരായി നീതിയുടെയും സമാധാനത്തിന്റെയും സാക്ഷികളാകുന്ന മിഷനറിമാരെയാണ് ഇന്ന് ലോകത്തിന് ആവശ്യമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
ഗാസയിലേയും യുക്രെയ്നിലേയും യുദ്ധത്തെയും മാര്‍പാപ്പ അപലപിച്ചു. ആയുധങ്ങള്‍ കൊണ്ടല്ല സൗഹൃദം കൊണ്ടാണ് പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതെന്നും മാര്‍പാപ്പ പറഞ്ഞു.150 രാജ്യങ്ങളില്‍ നിന്നായി 10 ലക്ഷത്തോളം യുവാക്കല്‍ സംഗമത്തില്‍ പങ്കെടുത്തു.
Friendship is the path to world peace: Pope Leo