കോട്ടയം: അമേരിക്കയിലെ ഹാരിസ്ബർഗിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുമരകം സ്വദേശികളായ ദമ്പതികളുടെ സംസ്കാരം ശനിയാഴ്ച്ച നടക്കും. കുമരകം വാക്കയിൽ സി.ജി. പ്രസാദ് (76), ഭാര്യ പെണ്ണുക്കര പന്തപാത്രയിൽ ആനി പ്രസാദ് (73) എന്നിവരെയാണ് യു എസിലെ ഹാരിസ്ബർഗിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്
കഴിഞ്ഞ 27-ന് വീട്ടിലെ ശീതീകരണ സംവിധാനത്തിലെ തകരാർ മൂലം വാതകച്ചോർച്ചയുണ്ടായി മരണം സംഭവിച്ചെന്നാണു സൂചന.
സംസ്കാരം ശനിയാഴ്‌ച ഫിലാഡൽഫിയ സെയ്ന്റ് പീറ്റേഴ്സ് സിറിയക് ഓർത്തഡോക്സസ് കത്തീഡ്രലിന്റെ പൈൻഗ്രോവ് സെമിത്തേരിയിൽ.
തുടർച്ചയായി ഫോണിൽ വിളിച്ചിട്ടും എടുക്കാത്തതിനെത്തുടർന്ന് യുഎസിൽ തന്നെയുള്ള മക്കൾ വിവരം പോലീസിൽ അറിയിച്ചു. അവരെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മക്കൾ: സന്ധ്യ, കാവ്യ (ഇരുവരും യുഎസ്). മരുമകൻ: ഡോൺ കാസ്ട്രോ.
Funeral of Kumarakom couple who died in Harrisburg on Saturday