ആര്‍എസ്എസ് ഗാനവിവാദത്തില്‍ ക്ഷമചോദിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍

ആര്‍എസ്എസ് ഗാനവിവാദത്തില്‍ ക്ഷമചോദിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍

ബാംഗളൂര്‍: നിയമസഭാ സമ്മേളനത്തിനിടെ ആര്‍എസ്എസ് ഗാനം ആലപിച്ചതുമായി സംബന്ധിച്ചുള്ള വിവാദത്തില്‍ മാപ്പ് ചോദിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. താന്‍ ഗാനം ആലപിച്ചത് ഒരിക്കലും ആര്‍എസ്എസിനെ പുകഴത്താന്‍ വേണ്ടിയല്ലെന്നും സംഭവത്തില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ശിവകുമാര്‍ പ്രതികരിച്ചു.

ഗാന്ധി കുടുംബത്തോട് തനിക്ക് ആജീവനാന്ത വിശ്വസ്തതയും കോണ്‍ഗ്രസിനോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുമാണുള്ളതെന്നും കൂട്ടിച്ചേര്‍ത്തു.എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമല്ല തന്റെ ക്ഷമാപണം എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നിയമസഭയില്‍ നടന്ന ഒരു ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് ആര്‍ അശോകനെ വിമര്‍ശിക്കാനാണ് താന്‍ ആര്‍എസ്എസ് ഗാനം ചൊല്ലിയതെന്നും സംഘടനയെ പ്രശംസിക്കാനല്ലെന്നും ശിവകുമാര്‍ പറഞ്ഞു.

പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയിട്ടതാണ താന്‍. കോണ്‍ഗ്രസ്, ഗാന്ധി കുടുംബം, ആര്‍.എസ്.എസ്, ബിജെപി, ജനതാദള്‍ (സെക്കുലര്‍), കമ്മ്യൂണിസ്റ്റുകള്‍, മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുടെ ചരിത്രം താന്‍ വിശദമായി പഠിച്ചിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനായി തന്റെ വാക്കുകള്‍ ‘ദുരുപയോഗം’ ചെയ്യുന്നുവെന്നും കൂട്ടിച്ചേര്‍ത്തു..

ഞാന്‍ ജനിച്ചത് കോണ്‍ഗ്രസുകാരനായാണ്. ഞാന്‍ ഒരു കോണ്‍ഗ്രസുകാരനായി മരിക്കും,” അദ്ദേഹം പറഞ്ഞു.തന്റെ പ്രസ്താവനകളൊന്നും പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡിന്റെ സമ്മര്‍ദ്ദം മൂലമല്ലെന്നും ഡി.കെ കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി മൂന്നു പതിറ്റാണ്ടുകാലത്തെ ആത്മബന്ധമാണുളളതെന്നും ശിവകുമാര്‍ പറഞ്ഞു

.Gandhi family is my God: DK Shivakumar ‘ready to apologise’ over RSS anthem row

Share Email
Top