മിഡാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക മാനേജിങ് ഡയറക്ടർ ജോർജ് വർഗീസ് അന്തരിച്ചു

മിഡാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക മാനേജിങ് ഡയറക്ടർ ജോർജ് വർഗീസ് അന്തരിച്ചു

കോട്ടയം ടയർ റീട്രെഡിങ്ങിനുള്ള ഉൽപന്നങ്ങളുടെ പ്രമുഖ നിർമാതാക്കളായ മിഡാസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപക മാനേജിങ് ഡയറക്ടർ ജോർജ് വർഗീസ് (ജോർജി 85) അന്തരിച്ചു. കോട്ടയം പനംപുന്ന കുടുംബാംഗമാണ്.

ഭാര്യ: കുന്നുംപുറത്ത് അക്കര കുടുംബാംഗമായ പരേതയായ മറിയം വർഗീസ്. മക്കൾ: സാറ, വർക്കി വർഗീസ്, പൗലോസ് വർഗീസ്, പരേതയായ അന്ന. മരുമക്കൾ: ഡോ. മാത്യു ജോർജ് കുരുടാമണ്ണിൽ (യുഎസ്), തരുൺചന്ദ (ഡൽഹി), ദിവ്യ പുല്ലുംപ്ലായിൽ, മാലിനി തയ്യിൽ കണ്ടത്തിൽ.

ഭൗതികശരീരം ശനിയാഴ്ച രാവിലെ ഒമ്പതിന് കഞ്ഞിക്കുഴി പനംപുന്ന (കല്ലുകുന്ന്) വീട്ടിലെത്തിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം നാലിന് കോട്ടയം ജറുസലം മാർത്തോമ്മാ പള്ളിയിൽ സംസ്‌കാരം നടക്കും.

George Varghese, founder and managing director of Midas Group of Companies, passes away

Share Email
Top