ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ തയ്യൽ മെഷീൻ വിതരണം ചെയ്തു

ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ തയ്യൽ മെഷീൻ വിതരണം ചെയ്തു
Share Email

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ രണ്ടാമത് ചരമ വാർഷികത്തോടനുബന്ധിച്ച് മന്ന ചാരിറ്റബിൾ ട്രസ്റ്റ് കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഗ്ലോബൽ ഇന്ത്യൻ കൗൺസിലുമായി സഹകരിച്ച് തെരഞ്ഞെടുക്കപ്പെട്ടവർക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു. ജഗതി പുതുപ്പള്ളി ഹൗസിൽ മന്ന ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡോ മറിയ ഉമ്മന്റെ  അദ്ധ്യക്ഷതയിൽ സിനിമാ താരം ശ്രീ. ജഗദീഷ് ഉദ്ഘാടനം ചെയ്തു.

മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ. സണ്ണിക്കുട്ടി ഏബ്രഹാം മുഖ്യ സന്ദേശം നൽകി. മന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ ട്രസ്റ്റി ശ്രീമതി. മറിയാമ്മ ഉമ്മൻ സന്നിഹിത ആയിരുന്നു.ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ പ്രസിഡന്റ് പി സി മാത്യു, ജനറൽ സെക്രട്ടറി സുധീർ നമ്പ്യാർ, ഗ്ലോബൽ ട്രഷറർ താരാ സാജൻ ജി ഐ സി ഗ്ലോബൽ അംബാസ്സഡർ ഡോ. ജിജാ ഹരിസിംഗ് എന്നിവർ ആശംസകൾ അറിയിച്ചു.

News:Dr.Mathew Joys [GIC GLOBAL MEDIA]

Global Indian Council Distributes Sewing Machines

Share Email
More Articles
Top