വാഷിംഗ്ടൺ: യുക്രെയുമായുള്ള സംഘർഷം അവസാനിപ്പിക്കാത്ത പശ്ചാത്തലത്തിൽ ആഗോള സമ്മർദ്ദം രൂക്ഷമായതിനെ തുടർന്ന് റഷ്യൻ സമ്പദ് വ്യവസ്ഥയെ അത് പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
യുഎസ് ഇന്ത്യയ്ക്കു മേൽ ഏർപ്പെടുത്തിയ കനത്ത തീരുവയും റഷ്യയ്ക്ക് പരോക്ഷ പ്രതിസന്ധി സൃഷ്ടിച്ചെന്ന് ട്രംപ് വ്യക്തമാക്കി.. ആഗോള സമ്മർദ്ദങ്ങളും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ തീരുവകളും റഷ്യയുടെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചു.
നിലവിൽ അവരുടെ സമ്പദ്‌വ്യവസ്‌ഥയ്ക്ക് കാര്യമായ പുരോഗതിയില്ല. തീരുവ ഏർപ്പെടുത്തിയത് സമ്പദ്വ്യവസ്‌ഥയുടെ വർച്ചയെ തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
Global pressures have hit Russian economy hard: Trump