സർക്കാർ സേവനങ്ങൾ ഇനി വേഗത്തിൽ: പുതിയ പദ്ധതി അവതരിപ്പിച്ച് കേരള സർക്കാർ

സർക്കാർ സേവനങ്ങൾ ഇനി വേഗത്തിൽ: പുതിയ പദ്ധതി അവതരിപ്പിച്ച് കേരള സർക്കാർ

തിരുവനന്തപുരം: സർക്കാർ സേവനങ്ങൾക്കായി ഇനി അധികം കാത്തിരിക്കേണ്ട. കുറഞ്ഞ സമയത്തിനുള്ളിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി കേരള സർക്കാർ പുതിയ പദ്ധതി അവതരിപ്പിച്ചു. ഡിജിറ്റൽ ഭരണത്തിൽ (Digital Governance) ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിച്ച് സേവനങ്ങൾ വേഗത്തിലും സൗകര്യപ്രദവുമാക്കാൻ ‘നമ്മുടെ കേരളം ഡിജിറ്റൽ കേരള ഇനീഷ്യേറ്റീവ്’ എന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്. എല്ലാ സേവനങ്ങളും പൗരകേന്ദ്രീകൃതമാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

പദ്ധതിയുടെ പ്രധാന സവിശേഷതകൾ:

  • പരാതി പരിഹാരം: പരാതികൾ പരിഹരിക്കുന്നതിനും അവയുടെ തത്സമയ വിവരങ്ങൾ അറിയുന്നതിനും പ്രത്യേക സംവിധാനം ഉണ്ടാകും.
  • ഏകീകൃത രജിസ്ട്രി: സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഏകോപിപ്പിക്കുന്നതിനായി ഏകീകൃത രജിസ്ട്രി സ്ഥാപിക്കും.
  • ഡാറ്റാ കൈമാറ്റം: വകുപ്പുകൾ തമ്മിലുള്ള ഡാറ്റാ കൈമാറ്റത്തിന്റെ അഭാവം പരിഹരിക്കും.

പദ്ധതിയെ നാല് പ്രധാന മേഖലകളായി തിരിച്ചിരിക്കുന്നു:

  1. സേവന കേരളം: എല്ലാ ഓൺലൈൻ സർക്കാർ സേവനങ്ങളും ഒരു ഏകീകൃത പ്ലാറ്റ്‌ഫോമിൽ ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുക.
  2. ഭാവി കേരളം: നൂതന സാങ്കേതിക വിദ്യകൾ സർക്കാർ സേവനങ്ങളിൽ ഉൾപ്പെടുത്തുക.
  3. സദ്ഭരണ കേരളം: സർക്കാർ സംവിധാനങ്ങളിൽ ഡിജിറ്റൽ സദ്ഭരണ മാതൃക നടപ്പാക്കുക.
  4. ജന കേരളം: ജനകീയ ക്യാമ്പയിനുകൾ വഴി ഓൺലൈൻ സുരക്ഷാ ബോധവൽക്കരണം നടപ്പാക്കുക.

പദ്ധതിയുടെ പ്രാഥമികയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി വി. വേണു, അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മിൻഹാജ് ആലം, ഐ.ടി. സെക്രട്ടറി ശ്രീറാം സാംബശിവ റാവു, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി അദീല അബ്ദുള്ള, ധനകാര്യ വകുപ്പ് സെക്രട്ടറി കേശവേന്ദ്ര കുമാർ എന്നിവർ പങ്കെടുത്തു.

Government services will be faster: Kerala government introduces new scheme

Share Email
Top