സതീശനു മറുപടിയുമായി ഗോവിന്ദന്‍ : സിപിഎമ്മില്‍ ഒരു ബോംബും വീഴാനില്ല

സതീശനു മറുപടിയുമായി ഗോവിന്ദന്‍ : സിപിഎമ്മില്‍ ഒരു ബോംബും വീഴാനില്ല

തൊടുപുഴ : സിപിഎം ഞെട്ടുന്ന വാര്‍ത്ത വരുമെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തിനു മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വിഗോവിന്ദന്‍.. സിപിഎമ്മില്‍ ഒരു ബോംബും വീഴാനില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ബോംബെല്ലാം വീണുകൊണ്ടിരിക്കുന്നതും ഇനി വീഴാന്‍ പോകുന്നതും യുഡിഎഫിലും പ്രത്യേകിച്ച് കോണ്‍ഗ്രസിലുമാണ്. എം വി ഗോവിന്ദന്‍ പറഞ്ഞു.

സിപിഎമ്മിനെക്കുറിച്ച് ഞെട്ടിക്കുന്ന വാര്‍ത്ത വരുമെന്ന പ്രതിപക്ഷ നേതാവിന്റെ  പ്രസ്താവന മാധ്യമങ്ങള്‍ ചൂണ്ടിക്കാ ട്ടിയപ്പോള്‍, വരട്ടെ, വന്നോട്ടെ, ഞങ്ങള്‍ക്ക് ഭയമില്ലെന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം. പറയുന്നതല്ലാതെ വരുന്നില്ലല്ലോ. അതിനെയൊക്കെ അഭിമുഖീകരിക്കാന്‍ പാര്‍ട്ടിക്ക് ഒരു പ്രയാസവുമില്ല. കൃത്യമായ നിലപാടോടെയാണ് മുന്നോട്ടേക്കു പോകുന്നത്

പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും 24 മണിക്കൂറും പറഞ്ഞത് രാജിവെപ്പിക്കുമെന്നാണ്. പക്ഷെ രാജി വെപ്പിക്കാന്‍ കൂട്ടാക്കുന്നില്ല. അതിനു കാരണം രാഹുല്‍ മാങ്കൂട്ടം അതിശക്തമായ ഭീഷണി ഉയര്‍ത്തിയതുമൂലമാണ്. ഞാന്‍ രാജിവെച്ചാല്‍ പലരുടെയും കഥയും പുറത്തു പറയുമെന്ന ഭീഷണിയെത്തുടര്‍ന്നാണ്,

അവസാനം  രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി വേണ്ടെന്ന് വെച്ചത്. കേസൊന്നുമില്ലെന്ന് പറഞ്ഞാല്‍, പിന്നെ എന്തിനാണ് സസ്പെന്റ് ചെയ്തതെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.

Govindan responds to Satheesan: No bomb will fall in CPM

Share Email
LATEST
More Articles
Top