ഗ്രാന്റ്പേരന്റ്സ് ഡേ, ഗ്രാന്റ് ആക്കി ബെൻസൻവിൽ ഇടവക

ഗ്രാന്റ്പേരന്റ്സ് ഡേ, ഗ്രാന്റ് ആക്കി ബെൻസൻവിൽ ഇടവക

ലിൻസ് താന്നിച്ചുവട്ടിൽ

ചിക്കാഗോ:  ബെൻസൻവിൽ ക്നാനായ കത്തോലിക്കാ ഫൊറോന ഇടവകയിൽ ഗ്രാന്റ് പേരന്റ്സ് ഡേ ഗ്രാന്റായി ആഘോഷിച്ചു.

അന്നേ ദിവസം അർപ്പിക്കപ്പെട്ട കൃതജ്ഞതാ ബലിയിൽ പേരന്റ്സ് എന്ന പേരിനോടൊപ്പം ഗ്രാന്റ് എന്ന് വിളിക്കപ്പെടാൻ കഴിയുമാറ് ഈശോയുടെ മുത്തച്ഛനും മുത്തശിയുമായ അന്ന-യൊവാക്കിം ദമ്പതികളുടെ ജീവിത മാതൃക പ്രചോദനമാകണം എന്ന് അസി.വികാരി ഫാ. ബിൻസ് ചേത്തലിൽ ഓർമ്മപ്പെടുത്തി. തുടർന്ന് എല്ലാവരെയും പ്രത്യേകം ആശീർവ്വദിച്ചു. തുടർന്ന് സെന്റ് സ്റ്റീഫൻ കൂടാരയോഗത്തിന്റെ നേതൃത്വത്തിൽ താരാട്ട് പാട്ട് ദൃശ്യാവിഷ്കാര മത്സരം നടത്തപ്പെട്ടു.

Grandparents Day Celebrated in Bensonville Parish

Share Email
LATEST
Top