ബാംഗളൂര്‍: ബാംഗളൂര്‍ വിമാനത്താവളത്തില്‍ വിമാനത്തില്‍ ഗ്രൗണ്ട് ഹാന്‍ഡിലിംഗ് ഉപകരണം തട്ടി. ആകാശ എയര്‍വേഴ്‌സ് വിമാനത്തിലാണ് ഉപകരണം തട്ടിയത്. ഇതേ തുടര്‍നന് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിന്റെ ഡോറില്‍ പോറല്‍ സംഭവിച്ചു. കെംപെഗൗഡ വിമാനത്താവളത്തില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം.
ഗ്രൗണ്ട് പവര്‍ യൂണിറ്റ്, ഇലക്ട്രിക്കല്‍ ബാഗേജ് ടഗില്‍ നിന്ന് വിട്ടുമാറി വിമാനത്തില്‍ തട്ടുകയായിരുന്നു. ഉപകരണം തട്ടുമ്പോള്‍ വിമാനത്തില്‍ ജീവനക്കാരോ യാത്രക്കാരോ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ ആകാശ എയര്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചു.
Ground handling equipment hits plane at Bangalore airport