മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ഥ വരദരാജന്‍, കരണ്‍ ഥാപ്പര്‍ എന്നിവര്‍ക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ഥ വരദരാജന്‍, കരണ്‍ ഥാപ്പര്‍ എന്നിവര്‍ക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ്

ഗുവാഹത്തി: മുതിര്‍ന്ന മാധ്യമപ്രവര്‍കത്തകരായ സിദ്ധാര്‍ഥ് വരദരാജന്‍, കരണ്‍ ഥാപ്പര്‍ എന്നിവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.ആസാമിലെ ഗുവാഹത്തി പോലീസാണ് കേസ് രജിസ്ട്രര്‍ ചെയ്തത്. ഈ മാസം 22 ന് ഗുവാഹത്തി പോലീസ് ക്രൈംബ്രാഞ്ചിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരാകാനും നിര്‍ദേശിച്ചു. എന്നാല്‍ രാജ്യദ്രോഹകുറ്റം ചുമത്തതിയ കേസ് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും കൈമാറാന്‍ പോലീസ് തയാറായില്ലെന്നു വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ മാസം 14 നാണ് വരദരാജന് സമന്‍സ് ലഭിച്ചത്. ഇന്നലെയാണ് സമണ്‍സ് ലഭിച്ചതെന്നു കരണ്‍ ഥാപ്പര്‍ സ്ഥിരീകരിച്ചു. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും സമണ്‍സില്‍ വ്യക്തമാക്കുന്നു.


ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തികളെക്കുറിച്ച് പരാമര്‍ശിക്കുന്ന ബിഎന്‍എസ് സെക്ഷന്‍ 152 ഉള്‍പ്പെടെയുള്ളവയാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. ബിഎന്‍എസ് സെക്ഷന്‍ 196,197(1) ഉള്‍പ്പെടെയുള്ളവയും ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ സൗമര്‍ജ്യോതി റേയാണ് സമന്‍സ് പുറപ്പെടുവിച്ചത്.

Guwahati Police summons journalists Siddharth Varadarajan, Karan Thapar in sedition case

Share Email
Top